24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെ​​ല്ലി​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം ഉ​​റ​​പ്പാ​​ക്ക​ണം: കോ​ട​തി
Kerala

നെ​​ല്ലി​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം ഉ​​റ​​പ്പാ​​ക്ക​ണം: കോ​ട​തി

ക​​​​ര്‍​ഷ​​​​ക​​​​രി​​​​ല്‍നി​​​​ന്നു നെ​​​​ല്ലു​ ശേ​​​​ഖ​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ രീ​​​​തി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​പ്ലൈ​​​​കോ​​​​യ്ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

കോ​​​​ട്ട​​​​യം ആ​​​​ര്‍​പ്പൂ​​​​ക്ക​​​​ര കൃ​​​​ഷി​​​​ഭ​​​​വ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള പാ​​​​ഴോ​​​​ട്ടു മേ​​​​ക്കി​​​​രി പാ​​​​ട​​​​ശേ​​​​ഖ​​​​ര​​​​ത്തു​​നി​​​​ന്ന് നെ​​​​ല്ലു സം​​​​ഭ​​​​രി​​​​ച്ച​​​​തി​​​​ലെ പോ​​​​രാ​​​​യ്മ​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി നെ​​​​ല്‍​ക്ക​​​​ര്‍​ഷ​​​​ക​​​​നാ​​​​യ കോ​​​​ട്ട​​​​യം വി​​​​ല്ലൂ​​​​ന്നി സ്വ​​​​ദേ​​​​ശി സ​​​​ജി എം. ​​​​ഏ​​​​ബ്ര​​​​ഹാം ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണി​​​​ന്‍റെ ബെ​​​​ഞ്ചാ​​​​ണ് ​നി​​​​ര്‍​ദേ​​​ശം ന​​​​ല്‍​കി​​​​യ​​​​ത്.

ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ പ​​​​ക്ക​​​​ല്‍നി​​​​ന്ന് 1,551 കി​​​​ലോ നെ​​​​ല്ലു ശേ​​​​ഖ​​​​രി​​​​ച്ച​​​​പ്പോ​​​​ള്‍ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം വി​​​​ല​​​​യി​​​​രു​​​​ത്തി 44 കി​​​​ലോ കു​​​​റ​​​​വു വ​​​​രു​​​​ത്തി. ഇ​​​​തി​​​​നെ​​​​യാ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ചോ​​​​ദ്യം ചെ​​​​യ്ത​​​​ത്. ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും തൂ​​​​ക്ക​​​​വും ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വീ​​​​ഴ്ച വ​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ന​​​​ഷ്ട​​​​മാ​​​​ണു​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ആ​​​​രോ​​​​പി​​​​ച്ചു.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മി​​​​ല്ലു​​​​ക​​​​ളു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യ ക​​​​രാ​​​​ര്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് കൊ​​​​ടു​​​​ക്കു​​​​ന്ന നെ​​​​ല്ലി​​​​ന്‍റെ 68 ശ​​​​ത​​​​മാ​​​​നം അ​​​​രി മാ​​​​ത്ര​​​​മാ​​​​ണ് തി​​​​രി​​​​ച്ചു കി​​​​ട്ടു​​​​ന്ന​​​​തെ​​​​ന്നും സ​​​​പ്ലൈ​​​​കോ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും തൂ​​​​ക്ക​​​​വും കൃ​​​​ത്യ​​​​മാ​​​​യി ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ സ​​​​പ്ലൈ​​​​കോ​​​​യ്ക്ക് വ​​​​ന്‍ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ശാ​​​​സ്ത്രീ​​​​യ രീ​​​​തി അവലംബിക്കണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത്.

Related posts

വിലക്കുറവില്‍ ഭക്ഷ്യസാധനങ്ങള്‍; ഇന്നു മുതല്‍ 700 കേന്ദ്രങ്ങളില്‍; വിലക്കയറ്റം പ്രതിരോധിക്കാന്‍ സപ്ലൈകോ

Aswathi Kottiyoor

പാനുണ്ട സോഷ്യൽ എഡുക്കേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ വാണീദാസ് എളയാവൂരിനെ ആദരിച്ചു

Aswathi Kottiyoor

ഉറപ്പാക്കി അല്ലലില്ലാത്ത ഓണം ; എല്ലാ കുടുംബത്തിലും സർക്കാരിന്റെ കരുതൽ

Aswathi Kottiyoor
WordPress Image Lightbox