31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 3000 പേര്‍ യുകെയിലേക്ക്‌ പറക്കാനൊരുങ്ങുന്നു
Kerala

3000 പേര്‍ യുകെയിലേക്ക്‌ പറക്കാനൊരുങ്ങുന്നു

നോർക്ക–- യുകെ കരിയർ ഫെയറിൽ ആദ്യഘട്ടത്തിൽ അപേക്ഷിച്ചവരുടെ അഭിമുഖം തിങ്കളാഴ്‌ച കൊച്ചിയിൽ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 3000പേർക്കാണ്‌ അവസരം ലഭിക്കുക. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. 13000 പേരാണ്‌ അപേക്ഷിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദർശനവേളയിൽ, അവിടെ നാഷണൽ ഹെൽത്ത്‌ സർവീസ്‌ സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ്‌ നോർത്ത്‌ യോർക്ക്‌ഷെയർ, നാവിഗോ എന്നിവരുമായി നോർക്ക റൂട്ട്‌സ്‌ ധാരണപത്രം ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ റിക്രൂട്ട്‌മെന്റ്‌.

ഡോക്ടർമാർ, സ്പെഷാലിറ്റി നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, സോഷ്യൽ വർക്കർ തുടങ്ങി 13 മേഖലയിലാണ് റിക്രൂട്ട്‌മെന്റ്. ആദ്യദിനം ഡോക്ടർമാർ, ജനറൽ നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവർക്കാണ് അഭിമുഖം. 25 വരെ എറണാകുളം താജ് ഗേറ്റ്‌വേ ഹോട്ടലിലാണ്‌ അഭിമുഖം.

അഭിമുഖ വിവരങ്ങൾ ഉൾപ്പെടുത്തി ഉദ്യോഗാർഥികൾക്ക്‌ അയച്ച ഇ–-മെയിലിന്റെ പകർപ്പ്‌ അഡ്മിറ്റ് കാർഡായി കരുതണം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും കൊണ്ടുവരണം. ഡിഡബ്ല്യുഎംഎസ്‌ ആപ് വഴി ഇംഗ്ലീഷ് പരിജ്ഞാനം വ്യക്തമാക്കിയവർ ആപ് ഇൻസ്റ്റാൾചെയ്ത മൊബൈൽ ഫോൺ കരുതണം. ബ്രിട്ടനിൽനിന്നുള്ള ഇന്റർവ്യൂ പാനലിസ്റ്റുകളുടെയും നിരീക്ഷകരുടെയും മേൽനോട്ടത്തിലാണ് നടപടികൾ. രണ്ടാംഘട്ട റിക്രൂട്ട്‌മെന്റ്‌ ഫെബ്രുവരിയിൽ നടക്കും.

Related posts

ആശ്വാസതീരമണഞ്ഞ്‌ മലയാളി നാവികർ

Aswathi Kottiyoor

മാറുന്ന കാ​ലാ​വ​സ്ഥ​ നേ​രി​ടാ​ൻ പുതുകൃ​ഷി​രീ​തി​യുമായി കേന്ദ്രസർക്കാർ

Aswathi Kottiyoor

എൽഡിസി റാങ്ക്‌ പട്ടിക ഇന്ന്‌ അംഗീകരിക്കും

Aswathi Kottiyoor
WordPress Image Lightbox