24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ക്വാ​റി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ സ്ഫോ​ട​നം ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ
Kelakam

ക്വാ​റി​ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ സ്ഫോ​ട​നം ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

കേ​ള​കം: ക​ണി​ച്ചാ​ർ മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണം ക്വാ​റി​ക​ളി​ലെ അ​നി​യ​ന്ത്രി​ത​മാ​യ സ്ഫോ​ട​ന​ങ്ങ​ളാ​ണെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ണ്ടെ​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ. ദു​ര​ന്ത ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ന​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നും ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ് ചി​ല ത​ത്പ​ര​ക​ക്ഷി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. റ​വ​ന്യൂ, കൃ​ഷി, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ 60 കോ​ടി​യി​ൽ താ​ഴെ​യാ​ണ് നാ​ശ​ന​ഷ്ട​മു​ള്ള​ത്. ഭൂ​മി ന​ഷ്ട​പ്പെ​ട്ട ആ​ളു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം കൂ​ടെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക്യാ​മ്പി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്കും വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ൻ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തും.
ക​ണി​ച്ചാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ദു​ര​ന്ത​സാ​ധ്യ​ത​യും സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക അ​വ​സ്ഥ​യും പ​രി​ഗ​ണി​ച്ച് സ​മ​ഗ്ര​ത​യി​ലു​ള്ള ദു​ര​ന്ത പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ലെ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ലാ​ബ്സ് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
ക​ണ്ണൂ​ർ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് മെ​ല്ലെ​പ്പോ​ക്ക് ന​യം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യും ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്തും ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ മു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഒ​പ്പം ത​ന്നെ​യാ​ണ്.
ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി അ​ടി​യ​ന്ത​ര​ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി സെ​ബാ​സ്റ്റ്യ​ൻ, അം​ഗ​ങ്ങ​ളാ​യ ഷോ​ജ​റ്റ് ച​ന്ദ്ര​ൻ​കു​ന്നേ​ൽ, തോ​മ​സ് വ​ട​ശേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

അധ്യാപകദിനത്തില്‍ അന്നമ്മ ടീച്ചറെ ആദരിച്ചു

Aswathi Kottiyoor

കേളകത്ത് വർക്ക് ഷോപ്പ് ജീവനക്കാരന് നേരെ അക്രമണം;

അബ്കാരി കേസിൽ പ്രതിയായ പൂവത്തും ചോല സ്വദേശി റിമാൻ്റിൽ

Aswathi Kottiyoor
WordPress Image Lightbox