23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രകൃതിക്ഷോഭം: ഒന്നര വർഷമായി കർഷകർക്ക് നഷ്ടപരിഹാരമില്ല
Kerala

പ്രകൃതിക്ഷോഭം: ഒന്നര വർഷമായി കർഷകർക്ക് നഷ്ടപരിഹാരമില്ല

സംസ്ഥാനത്തു പ്രകൃതിക്ഷോഭത്തിൽ കൃ‍ഷി നശിച്ച‍വർക്കുള്ള നഷ്ടപരിഹാരം ഒന്നരവർഷമായി മുടങ്ങിക്കിടക്കുന്നു. 2021 മേയ് 13നു ശേഷം ഒരു രൂപ പോലും കൃഷി വകുപ്പ് നൽകിയിട്ടില്ല. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരവിതരണവും 8 മാസമായി മുടങ്ങിയിട്ട്.

പ്രകൃതിക്ഷോഭ നഷ്ടപരിഹാര ഇനത്തിൽ 30,000 പേർക്കായി 33.47 കോടി രൂപയും വിള ഇൻഷുറൻസ് ഇനത്തിൽ 12,602 പേർക്കായി 28.33 കോടിയുമാണു കിട്ടാനുള്ളത്. ആകെ 61.80 കോടി രൂപ. സാമ്പത്തിക പ്രതിസന്ധിയാണു കാരണമായി പറയുന്നത്.

നഷ്ടപരിഹാരത്തിനു കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത കർഷകർ മാസങ്ങളായി കൃഷി ഓഫിസുകൾ കയറിയിറങ്ങുകയാണ്. പ്രകൃതിക്ഷോഭത്തിൽ വിളകൾ നശിച്ചവർക്കു കേന്ദ്ര വിഹിതമായ 10.67 കോടി രൂപയും നൽകിയിട്ടില്ല.

പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിന് 5 കോടി രൂപ ഇത്തവണ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരുന്നെങ്കിലും 2.39 കോടിയാണു കൃഷി വകുപ്പിന് അനുവദിച്ചത്. വിള ഇൻഷുറൻസ് പദ്ധതിക്കായി വകയിരുത്തിയ 30 കോടി ഉപയോഗിച്ച് മുൻവർഷങ്ങളിലെ കുടിശിക കൊടുത്തുതീർത്തു. കൂടുതൽ ഫണ്ടിനു ധനവകുപ്പി‍നോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാൽ തങ്ങൾക്കു പണം തരാത്ത സർക്കാർ ലക്ഷങ്ങൾ ചെലവിട്ടു കൃഷിദർശൻ പരിപാടി നടത്തുന്നുവെന്നാണ് കർഷകരുടെ പരാതി. കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ചുളള ഒരു കൃഷിദർശൻ പരിപാടിയുടെ ചെലവ് 15 ലക്ഷം രൂപയാണ്.

ഇക്കൊല്ലം 10,366 കോടിയുടെ കൃഷിനാശം

കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോ‍ർട്ട് പ്രകാരം ഇക്കൊല്ലം ജനുവരി ഒന്നു മുതൽ ഇൗ മാസം 19 വരെ 10,366 കോടി രൂപയുടെ കൃഷിനാശമുണ്ടായി. തീവ്രമ‍ഴയിലും മറ്റുമായി 3,40,392 കർഷകർക്കാണു നഷ്ടമുണ്ടായത്. കഴിഞ്ഞവർഷം 9254 കോടിയുടെയും 2020ൽ 5525 കോടിയുടെയും കൃഷിനാശമുണ്ടായിരുന്നു.

Related posts

സ്പര്‍ശ് സംശയ നിവാരണ ക്ലാസ്*

Aswathi Kottiyoor

ട്രെയിൻ സമയത്തിൽ മാറ്റം

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ 58.7 ശ​ത​മാ​ന​മാ​യി

Aswathi Kottiyoor
WordPress Image Lightbox