23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 12,313 ലൈഫ് വീടുകൾ കൂടി; പൂർത്തിയായത് 3,14,425 വീടുകൾ
Kerala

12,313 ലൈഫ് വീടുകൾ കൂടി; പൂർത്തിയായത് 3,14,425 വീടുകൾ

പിഎംഎവൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 12,313 വീടുകൾ കൂടി നിർമിക്കാൻ‍ അനുമതി ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ചെലവാകുന്ന 492.52 കോടിയിൽ 307.83 കോടി സംസ്ഥാന വിഹിതവും 184.69 കോടി കേന്ദ്ര വിഹിതവുമാണ്.

ഇതോടെ‍ ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ നിന്നു വീട് ലഭിക്കുന്നവരുടെ എണ്ണം എൺപത്തി രണ്ടായിരത്തിൽ അധികമാകും. 2017 ലെ ലൈഫ് പട്ടികയിലെ ഗുണഭോക്താക്കളും 2019 ലെ അഡീഷനൽ പട്ടികയിലെ ഗുണഭോക്താക്കളുമായ 27,833 പേർ ഈ സാമ്പത്തിക വർഷം കരാറിൽ ഏർപ്പെട്ട് വീട് നിർമാണം പൂർത്തിയാക്കി. ഇതിനു പുറമേ 2017, 2019 പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ 29,189 വീടുകൾ നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

പുതിയ ഗുണഭോക്താക്കൾ കൂടി കരാറിൽ ഏർപ്പെട്ട് നിർമാണം ആരംഭിക്കുന്നതോടെ, ഈ വർഷം സർക്കാർ ലക്ഷ്യ വച്ച 1.06 ലക്ഷത്തിലും അധികം വീട് നിർമിക്കാനാകും. ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം സംസ്ഥാനത്ത് 3,14,425 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്.

പദ്ധതിയുടെ ഭാഗമായി 1500 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് കെയുആർഡിഎഫ്സി മുഖേന സംസ്ഥാന സർക്കാർ ലഭ്യമാക്കിയിരുന്നു. ഇതുവഴി പുതിയ പട്ടികയിലെ എഴുപതിനായിരത്തോളം വീടുകളുടെ നിർമാണം പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Related posts

കോവിഡ് പ്രതിരോധശേഷി എത്ര പേർക്ക്?; സിറോ പ്രിവലൻസ് സർവേ അന്തിമഘട്ടത്തിൽ.

Aswathi Kottiyoor

വൃ​ത്തി​യി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന​വ​ച്ച ന​ഗ​രം; ശു​ചി​ത്വ പു​ര​സ്കാ​രം വീ​ണ്ടും ഇ​ൻ​ഡോ​റി​ന്

Aswathi Kottiyoor

കോസ്മോസ് മലബാറിക്കസ്: നെതർലൻഡ്സുമായി ധാരണാപത്രം ഒപ്പുവയ്ക്കൽ 21ന്

Aswathi Kottiyoor
WordPress Image Lightbox