22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാർഷികമേഖലയ്ക്ക് സൗ​രോ​ർ​ജം
Kerala

കാർഷികമേഖലയ്ക്ക് സൗ​രോ​ർ​ജം

കാ​​​​​​ർ​​​​​​ഷി​​​​​​ക ഉ​​​​​​ത്പാ​​​​​​ദ​​​​​​ന വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​വു ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് കാ​​​​​​ർ​​​​​​ഷി​​​​​​ക പ​​​​​​ന്പു​​​​​​സെ​​​​​​റ്റു​​​​​​ക​​​​​​ൾ സൗ​​​​​​രോ​​​​​​ർ​​​​​​ജ​​​​​​ത്തി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ വേ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ക്കാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​ർ. വൈ​​​​​​ദ്യു​​​​​​തി എ​​​​​​ത്താ​​​​​​ത്ത പാ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലും മ​​​​​​ല​​​​​​യോ​​​​​​ര മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മാ​​​​​​കും ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ സൗ​​​​​​രോ​​​​​​ർ​​​​​​ജ പ​​​​​​ന്പു​​​​​​സെ​​​​​​റ്റു​​​​​​ക​​​​​​ൾ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക.

കേ​​​​​​ന്ദ്ര-സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​ബ്സി​​​​​​ഡി​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണ് പ​​​​​​ദ്ധ​​​​​​തി സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​ത്. അ​​​​​​നെ​​​​​​ർ​​​​​​ട്ടാ​​​​​​ണ് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ പ​​​​​​ദ്ധ​​​​​​തി നി​​​​​​ർ​​​​​​വ​​​​​​ഹ​​​​​​ണ ഏ​​​​​​ജ​​​​​​ൻ​​​​​​സി. 37 സൗ​​​​​​രോ​​​​​​ർ​​​​​​ജ ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ളെ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ അം​​​​​​ഗീ​​​​​​കൃ​​​​​​ത പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ളെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കാം.

നേ​​​​​​ര​​​​​​ത്തേ ഏ​​​​​​താ​​​​​​നും സോ​​​​​​ളാ​​​​​​ർ ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ളെ മാ​​​​​​ത്ര​​​​​​മേ ലി​​​​​​സ്റ്റ് ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു​​​​​​ള്ളു. കാ​​​​​​ർ​​​​​​ഷി​​​​​​ക ജ​​​​​​ല​​​​​​സേ​​​​​​ച​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഡീ​​​​​​സ​​​​​​ൽ അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള പ​​​​​​ന്പു​​​​​​സെ​​​​​​റ്റു​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് സൗ​​​​​​രോ​​​​​​ർ​​​​​​ജ​​​​​​ത്തി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റിസ്ഥാ​​​​​​പി​​​​​​ക്കാ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യി വ​​​​​​രു​​​​​​ന്ന തു​​​​​​ക​​​​​​യു​​​​​​ടെ 60 ശ​​​​​​ത​​​​​​മാ​​​​​​നം സ​​​​​​ബ്സി​​​​​​ഡി​​​​​​യാ​​​​​​യി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​മെ​​​​​​ന്നു മ​​​​​​ന്ത്രി കെ. ​​​​​​കൃ​​​​​​ഷ്ണ​​​​​​ൻ​​​​​​കു​​​​​​ട്ടി ദീ​​​​​​പി​​​​​​ക​​​​​​യോ​​​​​​ടു പ​​​​​​റ​​​​​​ഞ്ഞു.

കാ​​​​​​ർ​​​​​​ഷി​​​​​​കോത്പാ​​​​​​ദ​​​​​​ന വ​​​​​​ർ​​​​​​ധ​​​​​​ന​​​​​​വാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്.വൈ​​​​​​ദ്യു​​​​​​തി എ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത​​​​​​തും ലൈ​​​​​​ൻ വ​​​​​​ലി​​​​​​ക്കാ​​​​​​ൻ വ​​​​​​നം വ​​​​​​കു​​​​​​പ്പ് സാ​​​​​​ങ്കേ​​​​​​തി​​​​​​ക ത​​​​​​ട​​​​​​സം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ഡീ​​​​​​സ​​​​​​ൽ പ​​​​​​ന്പു​​​​​​സെ​​​​​​റ്റു​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ണ് ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ ന​​​​​​ന​​​​​​യ്ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ന് ഏറെ ചെല​​​​​​വുവരും. അതി​​​​​​നാ​​​​​​ൽ വി​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള ഉ​​​​​​ത്പാ​​​​​​ദ​​​​​​നം ഒ​​​​​​രു​​​​​​പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ കു​​​​​​റ​​​​​​വായിരിക്കും. ജ​​​​​​ല​​​​​​സേ​​​​​​‌ച​​​​​​നം കൃ​​​​​​ത്യ​​​​​​മാ​​​​​​യാ​​​​​​ൽ നാ​​​​​​ണ്യവി​​​​​​ള​​​​​​ക​​​​​​ൾ അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള കാ​​​​​​ർ​​​​​​ഷി​​​​​​ക വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​കും. ഇ​​​​​​തു​​​​​​വ​​​​​​ഴി ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ വ​​​​​​രു​​​​​​മാ​​​​​​നം കൂ​​​​​​ടി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കാ​​​​​​നാ​​​​​​കു​​​​​​മെ​​​​​​ന്നും മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ കാ​​​​​​ർ​​​​​​ഷി​​​​​​ക പ​​​​​​ന്പ് സൗ​​​​​​രോ​​​​​​ർ​​​​​​ജ​​​​​​ത്തി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റു​​​​​​ന്ന​​​​​​തി​​​​​​ന് ഗ്രി​​​​​​ഡ്ബ​​​​​​ന്ധി​​​​​​ത സൗ​​​​​​രോ​​​​​​ർ​​​​​​ജ നി​​​​​​ല​​​​​​യം സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ​​​​​​ക്കും തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി. വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്കൊ​​​​​​പ്പം ഗ്രൂ​​​​​​പ്പ് ഫാ​​​​​​മിം​​​​​​ഗ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കും പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ പ്ര​​​​​​യോ​​​​​​ജ​​​​​​നം ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കും. കേ​​​​​​ന്ദ്ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ 2019ൽ ​​​​​​ആ​​​​​​രം​​​​​​ഭി​​​​​​ച്ച പി​​​​​​എം കു​​​​​​സും (പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി കി​​​​​​സാ​​​​​​ൻ ഊ​​​​​​ർ​​​​​​ജ സു​​​​​​ര​​​​​​ക്ഷാ പ​​​​​​ദ്ധ​​​​​​തി) പ്ര​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണു സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തും സോ​​​​​​ളാ​​​​​​ർ പ​​​​​​ന്പു സെ​​​​​​റ്റ് പ​​​​​​ദ്ധ​​​​​​തി ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

പാ​​ല​​ക്കാ​​ട്ട് സോ​​​​​​ളാ​​​​​​ർ കോ​​​​​​ൾ​​​​​​ഡ് സ്റ്റോ​​​​​​റേ​​​​​​ജ്

പ​​​​​​ഴ​​​​​​ങ്ങ​​​​​​ളും പ​​​​​​ച്ച​​​​​​ക്ക​​​​​​റി​​​​​​ക​​​​​​ളും സം​​​​​​ഭ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും ഏ​​​​​​റെ​​​​​​ക്കാ​​​​​​ലം കേ​​​​​​ടു​​​​​​കൂ​​​​​​ടാ​​​​​​തെ സൂ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മാ​​​​​​യി എ​​ട്ട് എം​​​​​​ടി ക​​​​​​പ്പാ​​​​​​സി​​​​​​റ്റി​​​​​​യു​​​​​​ള്ള സോ​​​​​​ളാ​​​​​​ർ അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത കോ​​​​​​ൾ​​​​​​ഡ് സ്റ്റോ​​​​​​റേ​​​​​​ജ് സം​​​​​​വി​​​​​​ധാ​​​​​​നം പാ​​​​​​ല​​​​​​ക്കാ​​​​​​ട്ടു സ്ഥാ​​​​​​പി​​​​​​ക്കും. മ​​​​​​ത്സ്യ​​​​​​ബ​​​​​​ന്ധ​​​​​​ന ബോ​​​​​​ട്ടു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​നു​​​​​​ബ​​​​​​ന്ധ വൈ​​​​​​ദ്യു​​​​​​ത ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ നി​​​​​​റ​​​​​​വേ​​​​​​റ്റു​​​​​​ന്ന​​​​​​തി​​​​​​ന് സോ​​​​​​ളാ​​​​​​ർ വി​​​​​​ൻ​​​​​​ഡ് ഹൈ​​​​​​ബ്രി​​​​​​ഡ് പ​​​​​​വ​​​​​​ർ പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ൾ സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നും ഉ​​​​​​ന്ന​​​​​​ത​​​​​​ത​​​​​​ല യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ ധാ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി.

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ന​​​​​​ഗ​​​​​​രം സോ​​​​​​ളാ​​​​​​ർ സി​​​​​​റ്റി​​​​​​യാ​​​​​​ക്കും

ത​​​​​​ല​​​​​​സ്ഥാ​​​​​​ന ന​​​​​​ഗ​​​​​​ര​​​​​​ത്തെ സോ​​​​​​ളാ​​​​​​ർ സി​​​​​​റ്റി​​​​​​യാ​​​​​​യി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ എ​​​​​​ല്ലാ വീ​​​​​​ടു​​​​​​ക​​​​​​ളി​​​​​​ലും സൗ​​​​​​രോ​​​​​​ർ​​​​​​ജ പ്ലാ​​​​​​ന്‍റു​​​​​​ക​​​​​​ൾ സ്ഥാ​​​​​​പി​​​​​​ക്കും. എ​​​​​​ല്ലാ സ​​​​​​ർ​​​​​​ക്കാ​​​​​​ർ കെ​​​​​​ട്ടി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലും റെ​​​​​​സ്കോ മോ​​​​​​ഡി​​​​​​ൽ സോ​​​​​​ളാ​​​​​​ർ പ്ലാ​​​​​​ന്‍റ് സ്ഥാ​​​​​​പി​​​​​​ക്കും.

Related posts

അ​തി​ദ​രി​ദ്ര​രെ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor

വൈ.എം.സി.എ. സംഘടിപ്പിച്ച ചിത്രരചനാ മത്സരം മഞ്ഞളാംപുറം യു.പി.സ്കൂളിൽ വെച്ച് നടന്നു.

Aswathi Kottiyoor

വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന്‍റെ വി​ല വ​ർ​ധ​ന മ​ര​വി​പ്പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox