22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ന​ഗ​ര​ങ്ങ​ളി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ം: 2018നു ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർക്ക് സോഫ്റ്റ്‌വേർ കുരുക്ക്
Kerala

ന​ഗ​ര​ങ്ങ​ളി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ം: 2018നു ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർക്ക് സോഫ്റ്റ്‌വേർ കുരുക്ക്

ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഇ​​​റ​​​ക്കി​​​യ പു​​​തു​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ 2018നോ ​​​അ​​​തി​​​നു മു​​​ൻ​​​പോ അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ കു​​​രു​​​ക്കി​​​ൽ. കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ അ​​​നു​​​മ​​​തി, പു​​​തു​​​ക്ക​​​ൽ, അ​​​നു​​​മ​​​തി ദീ​​​ർ​​​ഘി​​​പ്പി​​​ക്ക​​​ൽ, ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ൽ, ഒ​​​ക്കു​​​പ്പെ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഐ​​​ബി​​​പി​​​എം​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ മു​​​ഖേ​​​നെ മാ​​​ത്ര​​​മെ ന​​​ൽ​​​കാ​​​വൂ എ​​​ന്ന ന​​​ഗ​​​ര​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക. 2018നോ ​​​അ​​​തി​​​നു മു​​​ൻ​​​പോ കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ച്ച​​​വ​​​ർ കെ​​​ട്ടി​​​ടം പു​​​തു​​​ക്കു​​​ന്ന​​​തി​​​നോ ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നോ മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കോ സാ​​​ങ്കേ​​​തി​​​ക കു​​​രു​​​ക്കു​​​ക​​​ളെത്തുട​​​ർ​​​ന്ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ പോ​​​ലും ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​യി.

സോ​​​ഫ്റ്റ്‌​​​വേ​​​ർ മു​​​ഖേ​​​ന മാ​​​ത്ര​​​മേ പു​​​തു​​​ക്ക​​​ലി​​​നും മ​​​റ്റു ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ന്‍റെ ബാ​​​ക്ക​​​പ്പ് ഫ​​​യ​​​ലു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​താ​​​ണ് പ്ര​​​ശ്നം. 2009 മു​​​ൽ 2013 മു​​​ത​​​ൽ ബി​​​ബി​​​എം​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ വ​​​ഴി​​​യും 2013 മു​​​ത​​​ൽ 18 വ​​​രെ സ​​​ങ്കേ​​​തം വ​​​ഴി​​​യു​​​മാ​​​ണ് കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഈ ​​​കാ​​​ലഘ​​​ട്ട​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്ക് പു​​​തു​​​ക്ക​​​ൽ, അ​​​നു​​​മ​​​തി ദീ​​​ർ​​​ഘി​​​പ്പി​​​ക്ക​​​ൽ, ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ൽ, ഒ​​​ക്കു​​​പ്പെ​​​ൻ​​​സി തു​​​ട​​​ങ്ങി​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​പ്പോ​​​ഴ​​​ത്തെ ഐ​​​ബി​​​പി​​​എം​​​എ​​​സ് വ​​​ഴി രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല.

മു​​​ൻ​​​പ് ഏ​​​ത് സോ​​​ഫ്റ്റ്‌​​​വേ​​​ർ മു​​​ഖേ​​​നെ​​​യാ​​​ണോ അ​​​പേ​​​ക്ഷി​​​ച്ച​​​ത് അ​​​തു​​​വ​​​ഴി മാ​​​ത്ര​​​മേ പു​​​തി​​​യ അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​നാ​​​കൂ.​​അ​​​ങ്ങ​​​നെ വ​​​രു​​​ന്പോ​​​ൾ ഇ​​​ത്ത​​​രം അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് മാ​​​ന്വ​​​ൽ രീ​​​തി മാ​​​ത്ര​​​മേ അ​​​വ​​​ലം​​​ബി​​​ക്കാ​​​നാ​​​കൂ. അ​​​തു പ​​​റ്റി​​​ല്ലെ​​​ന്നാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ 2018ന് ​​​ശേ​​​ഷം 84 മു​​​ൻ​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലും അ​​​ഞ്ച് കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലും 3000 ച​​​തു​​​ര​​​ശ്ര അ​​​ടി വ​​​രെ​​​യു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​നു​​​മ​​​തി ഐ​​​ബി​​​പി​​​എം​​​എ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, കൊ​​​ച്ചി, തൃ​​​ശൂ​​​ർ, ക​​​ണ്ണൂ​​​ർ, ആ​​​ല​​​പ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട്, ഗു​​​രു​​​വാ​​​യൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഐ​​​ബി​​​പി​​​എം​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​വ് പ​​​റ​​​യു​​​ന്ന​​​ത്. മ​​​റ്റു ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ ര​​​ണ്ടാം​​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കും.

Related posts

ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യും: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor

സംസ്ഥാന യുവജനക്ഷേമ ബോർഡ് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

Aswathi Kottiyoor

കണിച്ചാർ തെരേസ് ജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് 15-ാം വാർഷികഘോഷം

Aswathi Kottiyoor
WordPress Image Lightbox