27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്ക് ഹെ​​ലി​​കോ​​പ്ട​​ർ സ​ർ​വീ​സ്: വെ​​ബ്സൈ​​റ്റി​​ലെ പ​​ര​​സ്യം അന്വേഷിക്കാൻ നിർദേശം
Kerala

ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്ക് ഹെ​​ലി​​കോ​​പ്ട​​ർ സ​ർ​വീ​സ്: വെ​​ബ്സൈ​​റ്റി​​ലെ പ​​ര​​സ്യം അന്വേഷിക്കാൻ നിർദേശം

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലേ​​​​ക്ക് ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​മെ​​​​ന്നു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് ഒ​​​​രു സ്വ​​​​കാ​​​​ര്യ ക​​​​ന്പ​​​​നി വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ​​​​ര​​​​സ്യം ന​​​​ൽ​​​​കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി തി​​​​ങ്ക​​​​ളാ​​​​ഴ്ച റി​​​​പ്പോ​​​​ർ​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​ക്കും ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കും നി​​​​ർ​​​​ദേ​​​ശം ന​​​​ൽ​​​​കി. ഹെ​​​​ലി കേ​​​​ര​​​​ള എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലു​​​​ള്ള പ​​​​ര​​​​സ്യം നീ​​​​ക്കം ചെ​​​​യ്യാ​​​​നും കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​ല്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ക​​​​ന്പ​​​​നി പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​നി​​​​ൽ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ൻ, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ട്ട ദേ​​​​വ​​​​സ്വം ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി.

മ​​​​തി​​​​യാ​​​​യ അ​​​​നു​​​​മ​​​​തി​​​​ക​​​​ളി​​​​ല്ലാ​​​​തെ ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​നു​​​​ള്ള എ​​​​ൻ​​​​ഹാ​​​​ൻ​​​​സ് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ​​​​സ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ ആ​​​​രാ​​​​ണ് ഇ​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നോ​​​​ട് ആ​​​​രാ​​​​ഞ്ഞു.

നി​​​​ല​​​​യ്ക്ക​​​​ലി​​​​ൽ ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് വെ​​​​ർ​​​​ച്വ​​​​ൽ ക്യൂ ​​​​പ്ലാ​​​​റ്റ് ഫോ​​​​മി​​​​ലും ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ക​​​​ന്പ​​​​നി അ​​​​വ​​​​രു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ലും വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

ഇ​​​​ന്ന​​​​ലെ അ​​​​വ​​​​ധി ദി​​​​ന​​​​മാ​​​​യി​​​​ട്ടും പ്ര​​​​ത്യേ​​​​ക സി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തെ​​​​യും ചീ​​​​ഫ് വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് വാ​​​​ർ​​​​ഡ​​​​നെ​​​​യും ക​​​​ക്ഷി ചേ​​​​ർ​​​​ത്തു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം കേ​​​​ന്ദ്ര സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും തേ​​​​ടി​​​​യി​​​​രു​​​​ന്നു.

കൊ​​​​ച്ചി​​​​യി​​​​ൽനി​​​​ന്ന് ഹെ​​​​ലി​​​​കോ​​​​പ്ട​​​​റി​​​​ൽ നി​​​​ല​​​​യ്ക്ക​​​​ലി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന ഭ​​​​ക്ത​​​​രെ അ​​​​വി​​​​ടെ നി​​​​ന്ന് സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്കു ഡോ​​​​ളി​​​​യി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​കു​​​​മെ​​​​ന്നും ദ​​​​ർ​​​​ശ​​​​നം ക​​​​ഴി​​​​ഞ്ഞ് ഭ​​​​ക്ത​​​​രെ തി​​​​രി​​​​ച്ച് ഹെ​​​​ലി​​​​കോ​​​​പ്ട​​​​റി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും പ​​​​ര​​​​സ്യ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

വി​​​​ഷ​​​​യം ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ​​​​താ​​​​ണെ​​​​ന്നു കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ക​​​​ന്പ​​​​നി​​​​യു​​​​ടെ കാ​​​​ക്ക​​​​നാ​​​​ട്ടെ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ആ ​​​​വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​ങ്ങ​​​​നൊ​​​​രു ഓ​​​​ഫീ​​​​സ് ഇ​​​​ല്ലെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​ര​​​​സ്യ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്ന മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​രി​​​​ൽ വി​​​​ളി​​​​ച്ച​​​​പ്പോ​​​​ൾ വെ​​​​ർ​​​​ച്വ​​​​ൽ ഓ​​​​ഫീ​​​​സാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഫോ​​​​ണ്‍ സ്വി​​​​ച്ച് ഓ​​​​ഫാ​​​​യി. പി​​​​ന്നീ​​​​ടു വ​​​​ക്കീ​​​​ലാ​​​​ണ് ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ സ​​​​ർ​​​​വീ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ ന​​​​ട​​​​ത്തു​​​​ന്ന ടൂ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്ററാ​​​​ണ് എ​​​​ൻ​​​​ഹാ​​​​ൻ​​​​സ് ഏ​​​​വി​​​​യേ​​​​ഷ​​​​നെ​​​​ന്നും ശ​​​​ബ​​​​രി​​​​മ​​​​ല സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​ൻ ഇ​​​​തു​​​​വ​​​​രെ അ​​​​നു​​​​മ​​​​തി​​​​യൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Related posts

പമ്പയിൽ നിന്ന് 3 മണിക്ക് ശേഷം മല കയറാന്‍ അനുവദിക്കില്ല

Aswathi Kottiyoor

‘മിഴിവ് – 2022’ വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി

Aswathi Kottiyoor

ടൂ​റി​സ്റ്റ് ബ​സും കെ​എ​സ്ആ​ര്‍​ടി​സി​യും കൂ​ട്ടി​യി​ട്ടി​ച്ച് ഒരാൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox