23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാസ്പോർട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലീസിന് അംഗീകാരം
Kerala

പാസ്പോർട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലീസിന് അംഗീകാരം


പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നൽകുന്ന അംഗീകാരത്തിന് കേരള പോലീസ് അർഹമായി. തെലങ്കാനയിൽ നടന്ന റീജിയണൽ പാസ്പോർട്ട് ഓഫീസർമാരുടെ കോൺഫെറൻസിൽ കേരള പോലീസിന് വേണ്ടി പോലീസ് ആസ്ഥാനത്തിലെ എസ് .പി ഡോ.നവനീത്‌ ശർമ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറിൽ നിന്ന് അവാർഡ് സ്വീകരിച്ചു. 2021 – 2022 വർഷത്തെ പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് തെലങ്കാന, ഹിമാചൽപ്രദേശ് എന്നിവയുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയ്ക്ക് നേരത്തെ മാസങ്ങളെടുത്തിരുന്നു. ഈ കാലതാമസം ഒഴിവാക്കുന്നതിനായി 2017 ൽ കേരള പോലീസ് നടപടികൾ ആരംഭിച്ചു. പോലീസിലെ സാങ്കേതികവിദഗ്ദ്ധർ നിർമ്മിച്ച ഇ-വി ഐ പി വെർഷൻ 1.0 എന്ന സംവിധാനം തൃശ്ശൂർ പോലീസ് ജില്ലയിൽ നടപ്പിലാക്കി. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പാസ്പോർട്ട് വിതരണം ചെയ്യുന്ന ജില്ലയായ മലപ്പുറത്ത് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമായിരുന്നു. തുടർന്ന് എല്ലാ പോലീസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചു. പോലീസ് ക്ലിയറൻസ് ലഭിക്കുന്നതിനുളള കാലയളവ് 48 മണിക്കൂർ മുതൽ 120 മണിക്കൂർ വരെയാക്കി ചുരുക്കാൻ ഇതുവഴി കഴിഞ്ഞു. അപേക്ഷകരുടെ സംതൃപ്തിയുടെയും നടപടിക്രമങ്ങളുടെ വേഗത്തിന്റെയും അടിസ്ഥാനത്തിലാണ് മികവാർന്ന പ്രവർത്തനം നടത്തിയ സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്.

Related posts

ക​ശു​വ​ണ്ടി പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജി​ന് 30 കോ​ടി

Aswathi Kottiyoor

ഒരുമിച്ച്‌ ജീവിക്കാനുള്ള തീരുമാനം; മാതാപിതാക്കള്‍ പോലും ഇടപെടരുതെന്ന് കോടതി

Aswathi Kottiyoor

കരൾ രോഗികളിൽ വിസർജ്യ ചികിത്സ മദ്യാസക്തി കുറയ്ക്കുമെന്ന് പഠനം.

Aswathi Kottiyoor
WordPress Image Lightbox