22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊന്നാനി സബ്സ്റ്റേഷന്‍ വളപ്പില്‍ നിര്‍മിച്ച മിനി വൈദ്യുതി ഭവന്‍ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി 21ന് ഉദ്ഘാടനം
Kerala

പൊന്നാനി സബ്സ്റ്റേഷന്‍ വളപ്പില്‍ നിര്‍മിച്ച മിനി വൈദ്യുതി ഭവന്‍ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി 21ന് ഉദ്ഘാടനം

പൊന്നാനി സബ്സ്റ്റേഷന്‍ വളപ്പില്‍ നിര്‍മിച്ച മിനി വൈദ്യുതി ഭവന്‍ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി 21ന് ഉദ്ഘാടനം ചെയ്യും.
ശ്രീ.പി.നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. 3 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച കെട്ടിടം കേവലം ഒന്നര വര്‍ഷം കൊണ്ട് 2.4 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കി. രണ്ട് നിലകളിലായി 858 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പൊന്നാനി സബ് സ്റ്റേഷന്‍ വളപ്പിലെ 35 സെന്റ്‌ സ്ഥലത്താണ് കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി സെക്ഷന്‍ ഓഫീസ്, ഈഴുവത്തിരുത്തി സെക്ഷന്‍ ഓഫീസ്, പൊന്നാനി സബ് ഡിവിഷന്‍ ഓഫീസ്, പൊന്നാനി ഇലക്‌ട്രിക്കല്‍ ഡിവിഷന്‍ ഓഫീസ് എന്നി നാലു ഓഫീസുകളാണ് ഇനി പുതിയ കെട്ടിടത്തിലേക്കു മാറുക.
മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്കു മികച്ച സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുത പദ്ധതി പ്രൊജക്‌റ്റ് മാനേജ്മെന്‍റ് ഓഫീസാണ് മിനി വൈദ്യുതി ഭവന്‍റെ നിര്‍മാണം നടത്തിയത്.

Related posts

സംസ്ഥാനത്ത് ലാബ് നെറ്റ്‌വർക്ക് സംവിധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കണ്ടെയ്‌നറുകള്‍ക്കും ട്രക്കുകള്‍ക്കും പാര്‍ക്കിങ്‌; കണ്ടെയ്‌നര്‍ റോഡില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രത്യേക പദ്ധതി

Aswathi Kottiyoor

ധനസഹായ വിതരണം ഊർജിതമാക്കണം; കലക്ടർമാർക്ക്‌ മുഖ്യമന്ത്രിയുടെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox