കണ്ണൂര്‍: തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ശിഹാദിന് കോടതി ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നരഹത്യാ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം.
പ്രതി മുഹമ്മദ് ശിഹാദ് പൊന്ന്യം സ്വദേശിയാണ്. നവംബര്‍ മൂന്നിനാണ് സംഭവം. നാരങ്ങാപ്പുറം മണവാട്ടി കവലയില്‍ രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബലൂണ്‍ വില്‍പ്പനക്കാരായ രാജസ്ഥാന്‍ നാടോടിക്കുടുംബത്തിലെ ആറ് വയസുകാരൻ ഗണേഷിനെയാണ് കാറില്‍ ചാരി നിന്നതിന് മുഹമ്മദ് ഷിനാദ് ചവിട്ടി വീഴ്ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്
previous post