22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • നടുവനട് സമദർശിനി ഗ്രന്ഥാലയം 66ാമത് വാർഷികാഘോഷം നാളെ
Iritty

നടുവനട് സമദർശിനി ഗ്രന്ഥാലയം 66ാമത് വാർഷികാഘോഷം നാളെ

ഇരിട്ടി: നടുവനാട് സമദർശിനി ഗ്രന്ഥാലയം 66 മത് വാർഷികാഘോഷം ഞായറാഴ്ച വൈകുന്നേരം 5 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നടുവ നാട് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. നഗരസഭ അധ്യക്ഷ കെ.ശ്രീലത, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമൽ, തുടങ്ങിയവർ പങ്കെടുക്കും. സമദർശിനി കലാ ട്രൂപ്പിൻ്റെ വലന്താളം നാടൻ കലാമേളയുടെ അരങ്ങേറ്റവും പരിപാടിയിൽ നടക്കും. 1954ൽ നാട്ടുകാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ഗ്രന്ഥാലയം പി.വി.കെ. കുറുപ്പ് സൗജന്യമായി റോഡരികിൽ നൽകിയ 5 സെൻ്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിയുകയും 1956 ൽ കെ. കേളപ്പൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഗ്രന്ഥാലയത്തിന് കീഴിൽ ബാലവേദി, വനിതാ വേദി, യുവജന – വയോജനവേദികളും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദ്യഭ്യാസ അവാർഡുകളും ചിത്രരചനാ ക്ലാസുകളും നടത്തി വരുന്നുണ്ട്. പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.വി. പവിത്രൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. രവീന്ദ്രൻ, പി.വിപിൻ രാജ്, കെ.പ്രേമൻ, കെ.ശശി, വി.എം. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Related posts

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor

അന്താരാഷ്ട്ര യോഗാ ദിനാചരണവും ലോകസംഗീത ദിനാചരണവും നടത്തി

Aswathi Kottiyoor

മുടിക്കയത്ത് കാട്ടാന അക്രമത്തിൽ കർഷകന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox