26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ക​ള​മൊ​ഴി​ഞ്ഞ​ത് 3000 ടൂ​റി​സ്റ്റ് ബ​സു​ക​ള്‍; ഖ​ജ​നാ​വി​ന് വ​ന്‍ ന​ഷ്ടം
Kerala

ക​ള​മൊ​ഴി​ഞ്ഞ​ത് 3000 ടൂ​റി​സ്റ്റ് ബ​സു​ക​ള്‍; ഖ​ജ​നാ​വി​ന് വ​ന്‍ ന​ഷ്ടം

പാ​​​ല​​​ക്കാ​​​ട് വ​​​ട​​​ക്ക​​​ഞ്ചേ​​​രി ബ​​​സ് അ​​​പ​​​ക​​​ട​​​ത്തെ​​​തു​​​ട​​​ര്‍​ന്ന് ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ക​​​ര്‍​ശ​​​ന​​​മാ​​​ക്കി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് സ​​​ര്‍​വീ​​​സ് നി​​​ര്‍​ത്തി​​​യ​​​ത് 3000 ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ള്‍‌.

ഇ​​​തി​​​ല്‍ ഏ​​​റെ ബ​​​സു​​​ക​​​ളും പ​​​ഴ​​​യ ഇ​​​രു​​​മ്പി​​​ന്‍റെ വി​​​ല​​​യ്ക്ക് ക​​​ണ്ടം ചെ​​​യ്ത​​​താ​​​ണ്. മ​​​റ്റു​​​ള്ള​​​വ ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു വി​​​ല്‍​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ത്ര​​​യും ബ​​​സു​​​ക​​​ള്‍ സ​​​ര്‍​വീ​​​സ് നി​​​ര്‍​ത്തി​​​യ​​​തു കാ​​​ര​​​ണം വാ​​​ഹ​​​ന നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ഖ​​​ജ​​​നാ​​​വി​​​ന് ഒ​​​രു വ​​​ര്‍​ഷം ഉ​​​ണ്ടാ​​​വു​​​ന്ന​​​ത് ശ​​​രാ​​​ശ​​​രി 50 കോ​​​ടി​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ്.

കോ​​​വി​​​ഡ് കാ​​​ല​​​ത്തി​​​നു മു​​​മ്പ് 12000 കോ​​​ണ്‍​ട്രാ​​​ക്ട് കാ​​​ര്യേ​​​ജ് ബ​​​സു​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. കോ​​​വി​​​ഡി​​​നു​​​ശേ​​​ഷം ടൂ​​​റി​​​സം മേ​​​ഖ​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ക​​​യും സ്‌​​​കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളു​​​മെ​​​ല്ലാം വി​​​നോ​​​ദ​​​യാ​​​ത്രാ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങു​​​ക​​​യും ചെ​​​യ്ത ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ഇ​​​ടി​​​ത്തീ​​​യാ​​​യി വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​യി​​​ല്‍ അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം കോ​​​ണ്‍​ട്രാ​​​ക്ട് കാ​​​ര്യേ​​​ജ് ബ​​​സു​​​ക​​​ള്‍​ക്കെ​​​തി​​​രേ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി.

ഏ​​​കീ​​​കൃ​​​ത ക​​​ള​​​ര്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി. മ്യൂ​​​സി​​​ക് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ എ​​​ടു​​​ത്തു​​​മാ​​​റ്റി.​​​മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ഏ​​​കീ​​​കൃ​​​ത നി​​​റ​​​ത്തി​​​ലേ​​​ക്കു ബ​​​സു​​​ക​​​ള്‍ മാ​​​റി. ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഒ​​​രു ബ​​​സി​​​നു ക​​​ള​​​ര്‍ അ​​​ടി​​​ക്കാ​​​ന്‍ വേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് ബ​​​സു​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. പി​​​ടി​​​ച്ചു​​​നി​​​ല്‍​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ബ​​​സു​​​ക​​​ള്‍ പൊ​​​ളി​​​ച്ചു​​​വി​​​ല്‍​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്.

കേ​​​ര​​​ളാ കോ​​​ണ്‍​ട്രാ​​​ക്ട് കാ​​​ര്യേ​​​ജ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്‌​​​സ് അസോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും കൊ​​​ച്ചി​​​യി​​​ലെ പ്ര​​​മു​​​ഖ കോ​​​ണ്‍​ട്രാ​​​ക്ട് കാ​​​രി​​​യ​​​ര്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളു​​​മാ​​​യ ബി​​​നു ജോ​​​ണി​​​ന് 26 കോ​​​ണ്‍​ട്രാ​​​ക്ട് കാ​​​ര്യേ​​​ജു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ എ​​​ട്ടു ബ​​​സു​​​ക​​​ള്‍ പ​​​ഴ​​​യ ഇ​​​രു​​​മ്പു​​വി​​​ല​​​യ്ക്കു വി​​​റ്റു. അ​​​ഞ്ചു ല​​​ക്ഷം വ​​​രെ​​​യു​​​ള്ള വി​​​ല​​​യ്ക്കാ​​​ണു വി​​​ല്​​​പ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​ല്‍ ആ​​​റെ​​​ണ്ണം ആ​​​ന്ധ്ര​​പ്ര​​​ദേ​​​ശി​​​ലേ​​​ക്കാ​​ണു വി​​​റ്റ​​​ത്.2013-​​​ല്‍ ഇ​​​റ​​​ക്കി​​​യ ബ​​​സും ഇ​​​രു​​​മ്പു​​വി​​​ല​​​യ്ക്കു വി​​​റ്റ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും.

49 സീ​​​റ്റു​​​ള്ള ഒ​​​രു ബ​​​സി​​​ന് മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് 36,780 രൂ​​​പ​​​യാ​​​ണു നി​​​കു​​​തി. പു​​​ഷ്ബാ​​​ക്ക് ബ​​​സാ​​​ണെ​​​ങ്കി​​​ല്‍ ഒ​​​രു സീ​​​റ്റി​​​ന് ആ​​​യി​​​രം രൂ​​​പ വ​​​ച്ച് 49,000 രൂ​​​പ നി​​​കു​​​തി ന​​​ല്‍​ക​​​ണം. ഒ​​​രു ടൂ​​​റി​​​സ്റ്റ് ബ​​​സ് ശ​​​രാ​​​ശ​​​രി ഒ​​​രു വ​​​ര്‍​ഷം ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ നി​​​കു​​​തി​​​യ​​​ട​​​യ്ക്ക​​​ണം.

മൂ​​​വാ​​​യി​​​രം ബ​​​സു​​​ക​​​ള്‍ വ​​​ച്ച് നോ​​​ക്കു​​​മ്പോ​​​ള്‍ ഇ​​​ത് കോ​​​ടി​​​ക​​​ള്‍ വ​​​രും. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​നോ​​​ദ യാ​​​ത്ര​​​യ്ക്കു പോ​​​കു​​​ന്ന​​​തി​​​ന്‍റെ ത​​​ലേ​​​ന്ന് ബ​​​സു​​​ക​​​ള്‍ ആ​​​ര്‍​ടി​​​ഒ ഓ​​​ഫീ​​​സി​​​ല്‍ എ​​​ത്തി​​​ച്ച് ഫി​​​റ്റ്​​​ന​​​സ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ടു​​​ക്ക​​​ണം. ഒ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്കാ​​ണു ഫി​​​റ്റ്‌​​​ന​​​സ് ന​​​ല്‍​കു​​​ക. ഒ​​​രു യാ​​​ത്ര ക​​​ഴി​​​ഞ്ഞ് എ​​​ത്തി​​​യാ​​​ല്‍ അ​​​ടു​​​ത്ത യാ​​​ത്ര​​​യ്ക്കു മു​​​മ്പും ബ​​​സു​​​ക​​​ള്‍ ആ​​​ര്‍​ടി ഒ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി ഫി​​​റ്റ്‌​​​ന​​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​​ടു​​​ക്ക​​​ണം.

Related posts

അഴീക്കൽ മത്സ്യബന്ധന തുറമുഖ വികസനം 2 വർഷത്തിനകം

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor

നിരക്ക്‌ മാറ്റം ജനങ്ങൾക്ക്‌ ഭാരമാകാതെ: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox