24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിനോദയാത്രയ്ക്ക് ഇനി എംവിഡിയുടെ സര്‍ട്ടിഫിക്കറ്റ് വേണം; ഉത്തരവിറക്കി
Kerala

വിനോദയാത്രയ്ക്ക് ഇനി എംവിഡിയുടെ സര്‍ട്ടിഫിക്കറ്റ് വേണം; ഉത്തരവിറക്കി

സ്കൂള്‍ –കോളജ് വിനോദയാത്രകള്‍ ഇനി മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോട് കൂടി വേണമെന്ന് നിര്‍ദേശം. ഇതിനായി യാത്രക്ക് ഏഴ് ദിവസം മുന്‍പ് സ്കൂള്‍ അധികൃതര്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയും വാഹനം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യണം. പരിശോധനക്ക് ശേഷം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെ തയാറാക്കി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. എറണാകുളം മുളന്തുരുത്തിയില്‍ നിന്ന് വിനോദയാത്രക്ക് പോയ ബസായിരുന്നു വടക്കഞ്ചേരിയില്‍ അപകടത്തില്‍പെട്ടതും ഒമ്പത് ജീവനുകള്‍ പൊലിഞ്ഞതും. വിനോദയാത്രകള്‍ പലതും സുരക്ഷയും നിയമവും ഉറപ്പാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സ്കൂള്‍ കോളജുകള്‍ വിനോദയാത്രാ കാലത്തിലേക്ക് കടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് വിനോദയാത്രക്ക് പോകാന്‍ എന്തെല്ലാം ചെയ്യണമെന്നതില്‍ വ്യക്തത വരുത്തി മോട്ടോര്‍ വാഹനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Related posts

പട്ടികവർഗ മേഖലയിൽ വിദ്യാർത്ഥികളുടെ പഠനം ഉറപ്പുവരുത്തണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

Aswathi Kottiyoor

വിദ്യാർത്ഥിയുടെ ഒടിഞ്ഞ കൈ ചികിത്സാ പിഴവിനെ തുടർന്ന് മുറിച്ചുമാറ്റി

Aswathi Kottiyoor
WordPress Image Lightbox