21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പേരാവൂർ താലൂക്ക് ആശുപത്രി വിവാദം, ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി
Kerala

പേരാവൂർ താലൂക്ക് ആശുപത്രി വിവാദം, ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

പേരാവൂർ: താലൂക്കാശുപത്രിയുടെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് തിരിച്ചുപിടിക്കാനും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. മടപ്പുരച്ചാൽ സ്വദേശി ബേബി കുര്യനാണ് ഹർജി നല്കിയത്. ആരോഗ്യവകുപ്പ് സെക്രട്ടറി,ഇരിട്ടി താലൂക്ക് തഹസിൽദാർ,സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ,കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ,പേരാവൂർ താലൂക്കാശുപത്രി സൂപ്രണ്ട്, ഗ്രാമപഞ്ചായത്ത്,ഡോ.എ.സദാനന്ദൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് അഡ്വ.ബിമല ബേബി മുഖേന ഹർജി നൽകിയത്.

ആശുപത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ 2020 ജൂണിൽ ഉത്തരവിട്ടിരുന്നു. ആശുപത്രി ഭൂമി യാതൊരു കാരണവശാലും പൊതുവഴിയായി അനുവദിക്കുവാൻ പാടില്ല എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ 2020 ഒക്ടോബറിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഉത്തരവ് നല്കിയിരുന്നു. വഴി പൊതുവഴിയായി കാണിച്ച് സ്വകാര്യവ്യക്തി ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചതായും ആശുപത്രി സ്ഥലം പൊതുവഴിയായും വാഹന പാർക്കിംഗിനും ഉപയോഗിക്കുന്നതായും ഇതിനെതിരെ നടപടിയാവശ്യപ്പെട്ടും സൂപ്രണ്ട് ഇരിട്ടി തഹസിൽദാർക്ക് 2021 ജനുവരിയിൽ പരാതിയും നല്കി.

പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്സിലേക്കുള്ള വഴി തടയാനും കയ്യേറ്റം ഒഴിപ്പിക്കാനും തഹസിൽദാരോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു.സൂപ്രണ്ടിന്റെ പരാതിയിൽ തഹസിൽദാർ അന്വേഷണം നടത്തുകയും കയ്യേറ്റം കണ്ടെത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി.

Related posts

ചരിത്രം തിരുത്തി കേരളം: വ്യവസായത്തിലും ഒന്നാമത്.*

Aswathi Kottiyoor

വരുമാനം 6.5 കോടി കവിഞ്ഞു, ഹിറ്റായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം

Aswathi Kottiyoor

വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox