22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഫിഫ്റ്റി-ഫിഫ്റ്റി ഇനി മുതൽ ബുധനാഴ്ച, അക്ഷയ ഭാഗ്യക്കുറി ഞായറാഴ്ച; നറുക്കെടുപ്പ് തീയതികൾ മാറ്റി
Kerala

ഫിഫ്റ്റി-ഫിഫ്റ്റി ഇനി മുതൽ ബുധനാഴ്ച, അക്ഷയ ഭാഗ്യക്കുറി ഞായറാഴ്ച; നറുക്കെടുപ്പ് തീയതികൾ മാറ്റി

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ഭാഗ്യക്കുറി, ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് തീയതികൾ മാറ്റി. നവംബർ 23 മുതൽ ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ബുധനാഴ്ചകളിലും നടക്കും. നേരത്തെ ഞായറാഴ്ചകളിലായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്.

നവംബർ 27 മുതൽ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് എല്ലാ ഞായറാഴ്ചകളിലും നടക്കും. നേരത്തെ എല്ലാ ബുധനാഴ്ചകളിലുമായിരുന്നു അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നിരുന്നത്. അക്ഷയ ഭാഗ്യക്കുറി ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Related posts

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ ഇന്ന് മുതൽ വി​ത​ര​ണം ചെ​യ്യും: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

Aswathi Kottiyoor

സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന പരാതികളിൽ മറുപടി ​ഇ – മെയിലിൽ

Aswathi Kottiyoor

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox