വൈദ്യുതി നിരക്ക് കൂട്ടണമെന്ന് കെ.എസ്.ഇ.ബി. ഉപഭോഗം കൂടിയ വൈകിട്ട് ആറുമുതല്‍ 10 വരെ നിരക്ക് കൂട്ടാനാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചന. നിരക്കുമാറ്റം ആവശ്യപ്പെട്ട്് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്ക് വര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.