21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കന്നുകാലി രക്ഷ: പാ​ള​ത്തി​ന് ഇ​രു​വ​ശ​വും സു​ര​ക്ഷാ വേ​ലി​ക​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി
Kerala

കന്നുകാലി രക്ഷ: പാ​ള​ത്തി​ന് ഇ​രു​വ​ശ​വും സു​ര​ക്ഷാ വേ​ലി​ക​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി

ക​ന്നു​കാ​ലി​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് ത​ട​യാ​ൻ റെ​യി​ൽ പാ​ള​ത്തി​ന് ഇ​രു​വ​ശ​വും സു​ര​ക്ഷാ വേ​ലി​ക​ൾ കെ​ട്ടു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ 2600ൽ ​അ​ധി​കം ക​ന്നു​കാ​ലി​ക​ളാ​ണ് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ഉ​ത്ത​ര റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ പ​രി​ധി​യി​ൽ വ​രു​ന്ന റെ​യി​ൽ ട്രാ​ക്കു​ക​ളി​ലാ​ണ് ക​ന്നു​കാ​ലി അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലാ​യു​ണ്ടാകു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ 1,000 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ആ​റ് മാ​സ​ത്തി​ന​കം സു​ര​ക്ഷാ വേ​ലി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ണ് നീ​ക്കം.

പു​തി​യ​താ​യി സേ​വ​നം ആ​രം​ഭി​ച്ച വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഉ​ൾ​പെ​ടെ ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ടി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ 4,000 ട്രെ​യി​നു​ക​ളാ​ണ് സ​മാ​ന​മാ​യ രീ​തി​യി​ൽ അ​പ​ക​ട​ത്തി​ലാ​യ​ത്.

Related posts

ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക്: അപേക്ഷിക്കാം*

Aswathi Kottiyoor

മെട്രോ സ്‌റ്റേഷനുകൾക്ക്‌ പുതുമോടി

Aswathi Kottiyoor

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗരേഖകളും ലംഘിച്ചു.

Aswathi Kottiyoor
WordPress Image Lightbox