കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 18,400നരികെയെത്തി. സെന്‍സെക്‌സ് 80 പോയന്റ് ഉയര്‍ന്ന് 61,830ലും നിഫ്റ്റി 24 പോയന്റ് നേട്ടത്തില്‍ 18,368ലുമാണ് വ്യാപാരം ആരംഭിച്ചത്. അസംസ്‌കൃത എണ്ണവില കുറഞ്ഞതും ആഗോള വിപണികളിലെ പ്രതികരണവുമാണ് രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചത്.
ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രടെക് സിമെന്റ്‌സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍ കമ്പനി, ഒഎന്‍ജിസി, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, മീഡിയ, ഐടി തുടങ്ങിയവ നേരിയ നേട്ടത്തിലാണ്. എഫ്എംസിജി, ഫാര്‍മ, ഓട്ടോ സൂചികകള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.