നഗരത്തിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊച്ചിയിലെ പനമ്പിള്ളിനഗറിലാണ് സംഭവം. ഡ്രെയ്നേജിന്റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ തക്കസമയത്ത് ഇടപെട്ടതിലാനാലാണ് കൂടുതൽ അപകടം ഒഴിവായത്.
കാനയിലേക്ക് വീണ കുട്ടിയെ അമ്മ പെട്ടന്നു പിടിച്ചു കയറ്റുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു അപകടം.
മെട്രോ ഇറങ്ങി അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന കുട്ടി പെട്ടെന്ന് കാനയുടെ വിടവിലേക്ക് വീണു പോവുകയായിരുന്നു. ഈ കാന മൂടണമെന്ന് നിരവധി തവണ പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള നടപടികൾ ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല എന്നാണ് ആരോപണം.