24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബ​ജ​റ്റ് വി​ഹി​തം കൊ​ണ്ട് 131 ബ​സു​ക​ൾ വാ​ങ്ങാ​ൻ ക​രാ​ർ
Kerala

ബ​ജ​റ്റ് വി​ഹി​തം കൊ​ണ്ട് 131 ബ​സു​ക​ൾ വാ​ങ്ങാ​ൻ ക​രാ​ർ

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച തു​​​ക​​​യി​​​ൽ 50 കോ​​​ടി രൂ​​​പ വി​​​നി​​​യോ​​​ഗി​​​ച്ച് 131 ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്നു. സീ​​​റ്റ​​​ർ, സെ​​​മി സ്ലി​​​പ്പ​​​ർ ഡീ​​​സ​​​ൽ ബ​​​സു​​​ക​​​ളാ​​​ണ് വാ​​​ങ്ങു​​​ന്ന​​​ത്.

അ​​​ശോ​​​ക് ലൈ​​​ലാ​​​ൻ​​​ഡ് ക​​​മ്പ​​​നി​​​യു​​​മാ​​​യി അ​​​വ​​​സാ​​​ന​​​വ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കും. കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പാ​​​ന​​​ൽ അം​​​ഗ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ൽ പോ​​​യി​​​രി​​​ക്കു​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​ര​​​ൻ തി​​​രി​​​ച്ചു വ​​​ന്നാ​​​ലു​​​ട​​​ൻ ലൈ​​​ലാ​​​ൻ​​​ഡ് ക​​​മ്പ​​​നി​​​യു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പി​​​ടും. ര​​​ണ്ടുമാ​​​സ​​​ത്തി​​​ന​​​കം ബ​​​സു​​​ക​​​ൾ എ​​​ത്തിത്തു​​​ട​​​ങ്ങു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ബ​​​ജ​​​റ്റ് വി​​​ഹി​​​തം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​തി​​​ൽ ഒ​​​രു ബ​​​സു​​​പോ​​​ലും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് കി​​​ട്ടി​​​ല്ല. എ​​​ല്ലാം കെ-​​​സ്വി​​​ഫ്റ്റ് എ​​​ന്ന സ്വ​​​ത​​​ന്ത്ര ക​​​മ്പ​​​നി​​​ക്കാ​​​ണ് ന​​​ൽ​​​കു​​​ക. മു​​​മ്പ് വാ​​​ങ്ങി​​​യ ബ​​​സു​​​ക​​​ളും സ്വി​​​ഫ്റ്റി​​​നാ​​​ണ് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​നി വാ​​​ങ്ങു​​​ന്ന ഒ​​​രു ബ​​​സും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് കൊ​​​ടു​​​ക്കി​​​ല്ല. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ക്ക് ​​​ആ​​​റുവ​​​ർ​​​ഷ​​​മാ​​​യി പു​​​തി​​​യ ബ​​​സ് വാ​​​ങ്ങു​​​ന്നി​​​ല്ല.

കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​ന്ന ബ​​​സു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി 75,000 രൂ​​​പ വ​​​രെ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന ദീ​​​ർ​​​ഘദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി 10 വ​​​ർ​​​ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ബ​​​സു​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ധാ​​​ന കാ​​​ര​​​ണം ഇ​​​താ​​​ണെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. എ​​​ന്നി​​​ട്ടും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ പ്ര​​​തി​​​മാ​​​സ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മീ​​​പ മാ​​​സ​​​ങ്ങ​​​ളാ​​​യി 180 കോ​​​ടി​​​ക്ക് മു​​​ക​​​ളി​​​ലാ​​​ണ് സ്ഥി​​​ര​​​മാ​​​യി മാ​​​സ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം.

Related posts

സംസ്ഥാനത്ത് 13-ാം തീയതി വരെ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതയും

Aswathi Kottiyoor

2500 രൂപ വില; തൃശ്ശൂരില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി

Aswathi Kottiyoor

സ്വർണവില പുതിയ റെക്കോഡിലേക്ക്

Aswathi Kottiyoor
WordPress Image Lightbox