24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്
Kerala

പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ പ്രി​യ വ​ര്‍​ഗീ​സി​നെ നി​യ​മി​ക്കാ​ന്‍ നീ​ക്കം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ഉ​ച്ച​യ്ക്ക് 1.45ന് ​ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ക.

യു​ജി​സി ച​ട്ടം ലം​ഘി​ച്ചാ​ണ് പ്രി​യാ വ​ര്‍​ഗീ​സി​നെ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​താ​ക്കി​യതെന്ന് ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടാം റാ​ങ്കു​കാ​ര​നാ​യ പ്ര​ഫ​സ​ര്‍ ജോ​സ​ഫ് സ്‌​ക​റി​യ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ല്‍ പ്രി​യ വ​ര്‍​ഗീ​സി​നെ​ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

എ​ന്‍​എ​സ്എ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ പ​ദ​വി അ​ധ്യാ​പ​ന പ​രി​ച​യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ല. എ​ന്‍​എ​സ്എ​സി​ന് പോ​യി കു​ഴി​വെ​ട്ടി​യ​തൊ​ന്നും അ​ധ്യാ​പ​ന പ​രി​ച​യ​മാ​കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​ധ്യാ​പ​നം എ​ന്ന​ത് ഗൗ​ര​വ​മു​ള്ള ജോ​ലി​യാ​ണെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു.

പ്രി​യ​യ്ക്ക് മ​തി​യാ​യ അ​ധ്യാ​പ​ന പ​രി​ച​യ​മി​ല്ലെ​ന്ന് യു​ജി​സി​യും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Related posts

കേരളം പഠിക്കാനേറെയുണ്ട് കർണാടക ആർ.ടി.സി.യിൽനിന്ന്

Aswathi Kottiyoor

ഒതുങ്ങാൻ തയ്യാറാകാതെ ഓം പ്രകാശ്, തിരുവനന്തപുരത്ത് മാളിന് മുന്നിലിട്ട് നാലുപേരെ വെട്ടി

Aswathi Kottiyoor

ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കരുത്: ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox