23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഏ​ഴി​മ​ല​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് 26ന്
Kerala

ഏ​ഴി​മ​ല​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് 26ന്

ഏ​ഴി​മ​ല: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് 26 ന് ​ന​ട​ക്കും. 258 കേ​ഡ​റ്റു​ക​ള്‍ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും. എ​എ​സ്ടി​ഇ ക​മ​ഡോ​ര്‍ ക​മാ​ന്‍​ഡ​ന്‍റ് എ​യ​ര്‍ മാ​ര്‍​ഷ​ല്‍ ബി.​ആ​ര്‍.​കൃ​ഷ്ണ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.
പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ 37 പേ​ര്‍ വ​നി​താ കേ​ഡ​റ്റു​ക​ളാ​ണ്. ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, മ​ഡ​ഗാ​സ്‌​ക​ര്‍, മൗ​റീ​ഷ്യ​സ്, മ്യാ​ന്‍​മ​ര്‍, സീ​ഷെ​ല്‍​സ്, ടാ​ന്‍​സാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 16 പേ​രും പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 103-മ​ത് ഇ​ന്ത്യ​ന്‍ നേ​വ​ല്‍ അ​ക്കാ​ദ​മി കോ​ഴ്‌​സ്, 36-മ​ത് നേ​വ​ല്‍ ഓ​റി​യ​ന്‍റേ​ഷ​ന്‍ കോ​ഴ്‌​സ് എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണ് പാ​സിം​ഗ് ഔ​ട്ട് ന​ട​ത്തു​ന്ന​ത്. പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ന് മു​ന്നോ​ടി​യാ​യു​ള്ള ഔ​ട്ട് ഡോ​ര്‍ ട്രെ​യി​നിം​ഗ് 24 ന് ​ന​ട​ക്കു​മെ​ന്ന് നാ​വി​ക അ​ക്കാ​ഡ​മി ട്രെ​യി​നിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ക​മ​ഡോ​ര്‍ അ​മി​താ​ഭ് മു​ഖ​ര്‍​ജി, ട്രെ​യി​നിം​ഗ് ക്യാ​പ്റ്റ​ന്‍ ജെ​നി​ഷ് ജോ​ര്‍​ജ്, ഡി​ഫ​ന്‍​സ് പി​ആ​ര്‍​ഒ അ​തു​ല്‍ പി​ള്ള എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പാ​യ് വ​ഞ്ചി​യോ​ട്ടം
ഡി​സം​ബ​ര്‍ നാ​ലു​മു​ത​ല്‍

ഏ​ഴി​മ​ല: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഡ്മി​റ​ൽ ക​പ്പ് പാ​യ് വ​ഞ്ചി​യോ​ട്ട മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്പ​താം പ​തി​പ്പ് ഡി​സം​ബ​ർ നാ​ലു​മു​ത​ൽ ഒ​ന്പ​തു വ​രെ എ​ട്ടി​ക്കു​ളം മു​ന്പി​ൽ ന​ട​ക്കും.
മു​പ്പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍​ പ​ങ്കെ​ടു​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ട്രെ​യി​നിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​ണ് പാ​യ് വ​ഞ്ചി​യോ​ട്ട മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
മ​ത്സ​രം ന​ട​ക്കു​ന്ന ക​ട​ലോ​ര​ത്ത് പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഇ​ത്ത​വ​ണ​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ൽ പ​റ​ഞ്ഞു.

Related posts

സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

Aswathi Kottiyoor

സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി; പന്ത്രണ്ടാം ക്ലാസ് ​പ​രീ​ക്ഷ മാ​റ്റി

Aswathi Kottiyoor

കേളകം:അടക്കാത്തോട്ടിൽ ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി കാർഷിക വിളകളുടെ പരിചരണത്തിന് ഹരിത കഷായ, ഗോമൂത്ര കീടനാശിനി, ഫിഷ്അമിനോ ആസിഡ്, എന്നിവ തയ്യാറാക്കി വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox