24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മേയറുടെ രാജിക്കായി മുറവിളി; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കല്ലേറ്, ജലപീരങ്കി
Kerala

മേയറുടെ രാജിക്കായി മുറവിളി; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കല്ലേറ്, ജലപീരങ്കി


തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടിപ്പട്ടിക തേടിയതിനെതിരെ തിരുവനന്തപുരം നഗരസഭയുടെ മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസിനു നേരെ സമരക്കാര്‍ കല്ലെറിയുകയും ചെയ്തതോടെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് സമരക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ മാറ്റാന്‍ ശ്രമിച്ചു. ഇതോടെ ജലപീരങ്കി പ്രയോഗിച്ച പോലീസിനു നേരെ കല്ലേറുണ്ടായി. പിന്നാലെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ പോലീസ് ലാത്തി വീശി. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.

Related posts

ഇ- വാഹന നിർമാണ കമ്പനികൾക്ക് സ്ഥലവും കെട്ടിടവും നൽകും: ഗതാഗതമന്ത്രി Read more: https://www.deshabhimani.com/news/kerala/e-vehicle-manufacturing-transport-minister-antony-raju/1069065

Aswathi Kottiyoor

ആര്‍ട്ടെമിസ് 1 ദിവസങ്ങള്‍ക്കുള്ളില്‍ കുതിക്കും; വിക്ഷേപണം നടക്കുക ഇങ്ങനെ

Aswathi Kottiyoor

ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox