കടലും കടലോര മേഖലയും പ്രതിരോധിക്കുന്നതില്‍ സേനാ വിഭാഗങ്ങളുടെ കരുത്ത് പരിശോധിക്കുന്നതിനു സംയുക്ത മോക്ക് ഡ്രില്‍ ആരംഭിച്ചു.
കേന്ദ്ര സേനാ വിഭാഗങ്ങളും സംസ്ഥാന പോലീസും സംയുക്തമായാണ് രണ്ടുദിവസത്തെ അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.നാവിക സേനയാണ് “സീ വിജില്‍’ എന്നു പേരിട്ടിരിക്കുന്ന ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ്, ഫിഷറീസ് വകുപ്പ്,കോസ്റ്റല്‍ പോലീസ്, ലോക്കല്‍ പോലീസ് തുടങ്ങിയ വിഭാഗങ്ങള്‍ അണിചേരുന്നുണ്ട്. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച പരിപാടി ഇന്ന് വൈകുന്നേരം അഞ്ചിന് സമാപിക്കും. രാജ്യത്തിന്റെ 7516 കിലോമീറ്റര്‍ വരുന്ന കടലോരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.