22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമല; നിയമസഭാ സമിതി എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും
Kerala

ശബരിമല; നിയമസഭാ സമിതി എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച (2016-19)യുടെ 15-ാമത് റിപ്പോർട്ടിലെ (ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്) ശിപാർശകളിന്മേൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 23ന് എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും. എരുമേലി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 9നും പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 12നും യോഗം ചേർന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും വിവരശേഖരണം/ തെളിവെടുപ്പ് നടത്തുകയും ശബരിമല സന്നിധാനം സന്ദർശിക്കുകയും ചെയ്യും.

Related posts

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി: മന്ത്രി ഇ.പി ജയരാജൻ

Aswathi Kottiyoor

കേരള – ഹിമാചൽ വിദ്യാർഥികളുടെ ഓൺലൈൻ ട്വിന്നിങ് പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

ഫോ​റ​സ്റ്റ് സ​ർ​വേ റി​പ്പോ​ർ​ട്ട്: വ​ന്യ​ജീ​വി​ക​ൾ മ​നു​ഷ്യജീ​വ​നെ​ടു​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ

Aswathi Kottiyoor
WordPress Image Lightbox