25.9 C
Iritty, IN
June 26, 2024
  • Home
  • Kerala
  • കാക്കിയിട്ട ക്രിമിനലുകളെ പുറത്താക്കൽ: നിയമഭേഗഗതി മാസങ്ങളായി ഫയലിൽ.
Kerala

കാക്കിയിട്ട ക്രിമിനലുകളെ പുറത്താക്കൽ: നിയമഭേഗഗതി മാസങ്ങളായി ഫയലിൽ.

പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാനുള്ള നിയമഭേദഗതി െസക്രട്ടേറിയറ്റിൽ ഫയലിൽ കുരുങ്ങിയിട്ട് മാസങ്ങൾ. കേരള പൊലീസ് ഡിപ്പാർട്മെന്റ് എൻക്വയറി റൂളിൽ ദേദഗതി വരുത്താതെ പൊലീസ് ക്രിമിനലുകൾക്കെതിരെ നടപടിയെന്നത് കണ്ണിൽ പൊടിയിൽ തന്ത്രം മാത്രമാണ്. കേരള പൊലീസ് ഡിപ്പാർട്മെന്റ് എൻക്വയറി റൂൾ –10 പ്രകാരം ക്രിമിനൽ കേസിൽപെട്ട പൊലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടി എടുക്കാമെങ്കിലും പിരിച്ചുവിടൽ ഉൾപ്പെടെ നടപടിക്ക് നിയമതടസ്സമുണ്ട്.ക്രിമിനൽ കേസിൽ കോടതിയുടെ വിചാരണ പൂർത്തിയായി വിധി വന്ന ശേഷമേ പിരിച്ചുവിടൽ സാധ്യമാകു എന്നതാണ് റൂൾ പത്തിലെ വ്യവസ്ഥ. കോടതിയിൽ കേസ് തീരണമെങ്കിൽ വർഷങ്ങളെടുക്കുമെന്നതിനാൽ ഉദ്യോഗസ്ഥന് യഥേഷ്ടം സർവീസിൽ തുടരാം. സ്ത്രീപീ‍ഡന കേസിലും പോക്സോ കേസിലും വരെ ഉൾപ്പെടുന്നവർ സസ്പെൻഷൻ കാലം കഴിഞ്ഞ് സർവീസിൽ തിരിച്ചു കയറുന്നതാണ് രീതി. സ്വാധീനമനുസരിച്ച് സസ്പെൻഷൻ കാലാവധിയിലും ഇളവു കണ്ടെത്തി പ്രധാന സ്റ്റേഷനുകളിൽ തിരിച്ചെത്തുകയും ചെയ്യും.

റൂൾ 10ലെ ഇൗ വ്യവസ്ഥ മാറ്റി ക്രിമിനൽ കേസിൽപെടുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ശേഷം പിരിച്ചുവിടൽ ഉൾപ്പെടെ നടപടിയെടുക്കുകയും കോടതി വിധിയുടെ അനുമാനത്തിൽ പുനഃപരിശോധന നടത്തുകയും ചെയ്യാം എന്നാണ് ഭേദഗതി വരുത്തിയത്. മാസങ്ങൾക്കു മുൻപു തന്നെ ഭേദഗതി ആഭ്യന്തരവകുപ്പിനും നിയമ വകുപ്പിനും കൈമാറിയെങ്കിലും ഉത്തരവ് പുറത്തിറങ്ങിയില്ല. നിയമ വകുപ്പു പരിശോധിച്ച് കൃത്യത വരുത്തിയതുമാണ്. ദേശീയ തലത്തിൽ രൂപീകരിച്ച പൊലീസ് പരിഷ്കരണ കമ്മിഷനും ഇൗ നിയമത്തിൽ ഭേദഗതി നിർദേശിച്ചിരുന്നു.

നിലവിൽ സിവിൽ പൊലീസ് ഓഫിസർമാരെ ജില്ലാ പൊലീസ് മേധാവിക്കും എസ്ഐയെ ഡിഐജിക്കും സിഐമാരെ ഐജിക്കും പിരിച്ചു വിടാനാകും. എന്നാൽ റൂൾ 10 ന്റെ ബലത്തിൽ അവർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങി തിരിച്ചെത്തുകയാണ് പതിവ്. രാഷ്ട്രീയ സ്വാധീനവും കൂടിയാകുമ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഇതിനു കൂട്ടു നിൽക്കേണ്ടിയും വരും. നിലവിൽ വകുപ്പുതലത്തിൽ ചെറിയ അച്ചടക്ക ലംഘനങ്ങളിൽപെടുന്നവരെ പിരിച്ചുവിടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് സാധ്യമാണ്. കോടതിയിൽ ഇവർക്കെതിരെ ക്രിമിനൽ കേസില്ലെന്നതാണ് ന്യായം. അതേസമയം, കൊടും ക്രിമിനലുകൾക്ക് നിയമ പരിരക്ഷ കിട്ടുകയും ചെയ്യുന്നുവെന്ന വിചിത്ര നിയമമാണ് പൊലീസിൽ നിലനിൽക്കുന്നത്.

Related posts

ഓണം വിപണിയിൽ തിളങ്ങി പൈനാപ്പിൾ.

Aswathi Kottiyoor

വാക്‌സിനെടുക്കാതെ പകുതിയിലധികം കുട്ടികൾ

Aswathi Kottiyoor

കെട്ടിട നികുതി കുടിശികയ്ക്ക് ജൂൺ 30 വരെ പിഴപ്പലിശയില്ല

Aswathi Kottiyoor
WordPress Image Lightbox