സ്വന്തം ഉത്തരവാദിത്വത്തില്‍ ബേബി പൗഡര്‍ നിര്‍മിക്കാന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയോട് ബോംബെ ഹൈക്കോടതി. പൗഡറിന്റെ നിര്‍മാണവും വിതരണവും നവംബര്‍ 30 വരെ ഫുഡ്‌സ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) തടഞ്ഞിരിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം.
മൂന്ന് ലാബുകളില്‍ പൗഡര്‍ പരിശോധന നടത്താനും പുതിയ സാമ്പിളുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഗുണമേന്‍മയില്ലാത്തതിനാല്‍ എഫ്ഡിഎ ജോണ്‍സണ്‍ ബേബി പൗഡര്‍ നിരോധിച്ചിരുന്നു. ആേേരാഗ്യത്തിന് ഹാനീകരമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.
തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൗഡര്‍ വീണ്ടും പരിശോധിച്ച് ഗുണമേന്‍മ ഉറപ്പ് വരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധന നടത്തുന്ന ലാബിന്റെ പേരുകള്‍ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. സെപ്റ്റംബര്‍ 15ന് ലൈസന്‍സ് റദ്ദാക്കിയതിനെതിരേയും , 20 ന് പൗഡറിന്റെ നിര്‍മാണവും കച്ചവടവും നിരോധിച്ചതിനെതിരേയും കമ്പനി നല്‍കിയ പരാതിയിലാണ് കോടതി തീരുമാനം