24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കര്‍ണാടകയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമായി ബന്ദിപ്പുർ.
Kerala

കര്‍ണാടകയിലെ ഏറ്റവും മികച്ച കടുവാ സങ്കേതമായി ബന്ദിപ്പുർ.

മൈസൂരു: സംസ്ഥാനത്തെ ഏറ്റവും മികച്ച കടുവസങ്കേതമായി ചാമരാജനഗറിലെ ബന്ദിപ്പുർ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ മൂല്യനിർണയത്തിലാണ് ബന്ദിപ്പുർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കടുവസങ്കേതത്തിന്റെ നടത്തിപ്പ്, സംരക്ഷണം, വിനോദസഞ്ചാരം, കടുവകളുടെ എണ്ണം, ചികിത്സാ സൗകര്യങ്ങൾ തുടങ്ങി 64 കാര്യങ്ങളാണ് നാലുവർഷത്തിലൊരിക്കൽ നടക്കുന്ന മൂല്യനിർണയത്തിൽ പരിശോധിക്കുക. 95.5 ശതമാനം മാർക്കോടെയാണ് ബന്ദിപ്പുർ ഒന്നാം സ്ഥാനം നേടിയത്. ശാസ്ത്രജ്ഞർ, മുൻ ഐ.എഫ്.എസ്. ഉദ്യോഗസ്ഥർ, വന്യജീവി വിദഗ്ധർ എന്നിവരടങ്ങിയ സമിതിയാണ് മൂല്യനിർണയം നടത്തിയത്.

ബന്ദിപ്പുരിനു ലഭിച്ച മാർക്കനുസരിച്ച് രാജ്യത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ മികച്ച കടുവസങ്കേതമായിരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ബന്ദിപ്പുർ കടുവസങ്കേതം ഡയറക്ടർ പി. രമേഷ്‌കുമാർ പറഞ്ഞു. ബന്ദിപ്പുരിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ കാരണമാണ് മികച്ച മാർക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

2018-ൽ നടന്ന ദേശീയ കടുവ കണക്കെടുപ്പിൽ 524 കടുവകളെയാണ് കർണാടകത്തിൽ കണ്ടെത്തിയത്. ഇതിൽ ഏറ്റവുമധികം കടുവകൾ (173) ബന്ദിപ്പുരിലായിരുന്നു. രണ്ടാംസ്ഥാനത്തുള്ള നാഗർഹോളെ ദേശീയോദ്യാനത്തിൽ 164 കടുവകളെയാണ് റിപ്പോർട്ട് ചെയ്തത്.

Related posts

PSLV-C54 വിക്ഷേപിച്ചു: എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ്-6 ഭ്രമണപഥത്തില്‍.*

Aswathi Kottiyoor

പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

കോവിഡ്​: മെഡിക്കല്‍ കോളജില്‍ രണ്ട്​ പുതിയ ഐ.സി.യു ഒരുക്കും; 100 കിടക്കകള്‍

Aswathi Kottiyoor
WordPress Image Lightbox