27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി
Kerala

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്‌‌സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്‌റ്റാഫ് നഴ്‌‌സ് ഗ്രേഡ് രണ്ട് തസ്‌തികയില്‍ നിയമനം നൽകും. നിയമനത്തിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന്‍, സ്‌റ്റെനിന്റെ വിധവയായ എ ആശാ നെല്‍സണ്‍ എന്നിവര്‍ക്കാണ് നിയമനം ലഭിക്കുന്നത്.

ആരോഗ്യ വകുപ്പില്‍ സ്‌റ്റാഫ് നഴ്‌‌സ് ഗ്രേഡ് രണ്ട് തസ്‌തികയില്‍ തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള/ഉടന്‍ വരുന്ന ഒഴിവില്‍ നിയമനം നല്‍കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോള്‍ മറിയ ദാസന് നഴ്‌‌സിംഗും സ്റ്റെനിന്റെ വിധവയായ ആശാ നെല്‍സണ് ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുമുണ്ട്.

Related posts

ഒഎൻവി സാഹിത്യ പുരസ്‌കാരം സി രാധാകൃഷ്‌ണന്‌

കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി ഒൻപതിനായിരം റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ചെന്നൈയില്‍ കനത്ത മഴ; 2015 ലെ പ്രളയത്തിനുശേഷം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായി.

Aswathi Kottiyoor
WordPress Image Lightbox