24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു.
Kerala

മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു.

സങ്കീര്‍ണമായ മൂലധന നേട്ട നികുതി വ്യവസ്ഥ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍. നിക്ഷേപ കാലയളവ്, നികുതി നിരക്ക് എന്നിവയില്‍ ഏകീകരണം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. കടപ്പത്രം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇടിഎഫ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ ആസ്തികള്‍ക്ക് ബാധകമായ വ്യത്യസ്ത നികുതി വ്യവസ്ഥയിലാണ് ഇതോടെ മാറ്റംവരിക.

നിലവിലെ നികുതി
ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ 12 മാസത്തിലേറെക്കാലം നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാണ് ബാധകം. റിയല്‍ എസ്റ്റേറ്റിനാകട്ടെ 24 മാസമാണ് കാലാവധി. ഡെറ്റ് മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണാഭരണം എന്നിവയാണെങ്കില്‍ 36 മാസമെങ്കിലും കൈവശവെച്ചാല്‍ ദീര്‍ഘകാല ആസ്തികളായി കണക്കാക്കും.

റിയല്‍ എസ്‌റ്റേറ്റ്, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ദീര്‍ഘകാല മൂലധനനേട്ടത്തിന് നികുതിയിളവുണ്ട്. പണപ്പെരുപ്പം കഴിച്ചുള്ള നേട്ടത്തിന്(ഇന്‍ഡക്‌സേഷന്‍)20ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.12 മാസത്തിലേറെക്കാലം കൈവശംവെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ഓഹരികള്‍ക്കും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കും 10ശതമാനമാണ് ദീര്‍ഘകാല മൂലധനനേട്ട നികുതി ബാധകം. ഒരു സാമ്പത്തികവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക നേട്ടമായി ലഭിച്ചെങ്കില്‍മാത്രമെ നികുതി ബാധ്യതയുള്ളൂ. അതില്‍താഴെക്കാലം കൈവശം വെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ 15ശതമാനവും നികുതി നല്‍കണം.

Related posts

തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും,10 ന് പൂരം

പ്രിയഗായിക വാണി ജയറാം അന്തരിച്ചു!.*

Aswathi Kottiyoor

റേഷൻ കടകളിൽ അരി തിരിമറി നടത്തുന്നവർക്കെതിരെ കർശന നടപടി;മന്ത്രി

Aswathi Kottiyoor
WordPress Image Lightbox