ഇരിട്ടി : ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, പടിയൂര്‍-കല്ല്യാട് പഞ്ചായത്ത്, പടിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ബാലാവകാശ വാരാചരണം പടിയൂര്‍ – കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിന്റ് വി.വി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്‍ ശിശുദിന സന്ദേശം നല്‍കി. പ്രധാനാധ്യാപിക എ.കെ. നിര്‍മ്മല, സ്‌കൂള്‍ കൗണ്‍സിലര്‍ എം.സെമീന എന്നിവര്‍ പ്രസംഗിച്ചു.
previous post