21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സർക്കാരിന് കനത്ത തിരിച്ചടി: കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കി
Kerala

സർക്കാരിന് കനത്ത തിരിച്ചടി: കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. വിസി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ച് വിസിയുടെ നിയമനം അസാധുവാക്കിയത്‌. യുജിസി ചട്ടപ്രകാരം പുതിയ സേർച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്. കുഫോസ് വിസി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരം അല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രഫസറായി പത്തുവര്‍ഷം പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിര്‍ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ആയിരുന്നു ഹര്‍ജിയിലെ വാദം.

എന്നാല്‍ കാര്‍ഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍.

Related posts

കോ​ള​ജ് വി​നോ​ദ​യാ​ത്ര ബ​സു​ക​ൾ​ക്ക് പൂ​ട്ട്; രൂ​പ​മാ​റ്റം വ​രു​ത്തിയവ പാ​ടി​ല്ല

Aswathi Kottiyoor

വേനൽചൂട് :തീ പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി അഗ്‌നിരക്ഷാ സേന.

Aswathi Kottiyoor

സ്ഥിരനിക്ഷേപ പലിശയയ്ക്ക് പിന്നാലെ വായ്പപ്പലിശയും ബാങ്കുകൾ ഉയർത്തിത്തുടങ്ങി*

Aswathi Kottiyoor
WordPress Image Lightbox