കേളകം:യുണൈറ്റഡ് മർച്ചന്റ് സ് ചേംബർ കേളകം യൂണിറ്റിന്റെയും ജില്ലാതല ആർദ്രം പദ്ധതിയുടെയും ഉദ്ഘാടനം കേളകത്ത് നടന്നു.യൂണിറ്റ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയും ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്തും നിർവഹിച്ചു.കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിച്ചു.
ഒഫീസ് ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യനും ആർദ്രം പദ്ധതി വിശദീകരണം ചെയർമാൻ ആലിക്കുട്ടി ഹാജിയും നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, പഞ്ചായത്തഗം സുനിത രാജു,ആർദ്രം പദ്ധതി കൺവീനർ ടോമി കുറ്റിയാങ്കൽ,ജില്ലാ ട്രഷറർ പി.വി.മനോഹരൻ,ജില്ലാ വൈസ്. പ്രസിഡന്റ്
കെ.എം.ബഷീർ,ടി.പി.ഷാജി,ജോയി വേളുപുഴയ്ക്കൽ,പി.ജി.സന്തോഷ്,പി.കെ. മോഹനൻ,കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി സജി ജോസഫ് എന്നിവർ സംസാരിച്ചു.