21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പണി ഉഴപ്പുന്ന കരാറുകാർക്ക് പൊതുമരാമത്തിന്റെ മൂക്കുകയർ
Kerala

പണി ഉഴപ്പുന്ന കരാറുകാർക്ക് പൊതുമരാമത്തിന്റെ മൂക്കുകയർ

പണിയിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കു മൂക്കുകയറിടാൻ കേരള പൊതുമരാമത്ത് മാനുവലിൽ ഭേദഗതിക്കു നിർദേശം. ഭേദഗതി സംബന്ധിച്ച നിർദേശങ്ങളും ശുപാർശകളും തയാറാക്കാൻ ഭരണവിഭാഗം ചീഫ് എൻജിനീയർ കൺവീനറായി അഞ്ചംഗ സമിതിക്കു രൂപം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹാർബർ എൻജിനീയറിങ് വകുപ്പ് എന്നിവയുടെയും ജലസേചന വകുപ്പ് സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളുടെയും ചീഫ് എൻജിനീയർമാരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള റിസ്ക് ആൻഡ് കോസ്റ്റ് ടെർമിനേഷൻ വ്യവസ്ഥകൾ കർശനമാക്കും. നിശ്ചിത സമയത്തിനുള്ളിൽ ജോലി ചെയ്തില്ലെങ്കിൽ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ നൽകുകയും അധികതുക മുൻ കരാറുകാരനിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ് റിസ്ക് ആൻഡ് കോസ്റ്റ് ടെർമിനേഷൻ.

പലയിടത്തും ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും ഒഴിവാക്കപ്പെടുന്നവർ ബെനാമി കരാറെടുക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം മാനുവൽ ഭേദഗതി ചെയ്യുന്നത്.

സമയബന്ധിതമായി ജോലി പൂർത്തിയാക്കാത്ത കരാറുകാരുടെ പട്ടിക തയാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രവൃത്തി നേരത്തേ പൂർത്തിയാക്കുന്ന കരാറുകാർക്ക് ഒരു ശതമാനം ബോണസ് നൽകുന്നുണ്ട്.

Related posts

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഇതുവരെ 1103 കേസുകൾ, 1127 പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

അതിതീവ്ര മഴയ്‌ക്കു കാരണം ലഘു മേഘവിസ്‌ഫോടനമെന്ന്‌ വിദഗ്‌ധർ

Aswathi Kottiyoor

പൂരങ്ങളുടെ നാട്ടിലേക്ക് സിൽവർലൈൻ; സമയവും ടിക്കറ്റ് നിരക്കും ഇങ്ങനെ

WordPress Image Lightbox