21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു.
Kerala

ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു.

ഛായാഗ്രാഹകന്‍ പപ്പു (സുധീഷ് പപ്പു, 44) അന്തരിച്ചു. കുറച്ച് നാളുകളായി അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്ത തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പുവിനിന്റെ ജനനം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം. മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ‘ചാന്ദ്‌നി ബാര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് തുടക്കം. പിന്നീട് ടി.കെ രാജീവ് കുമാറിന്റെ ശേഷം അനുരാഗ് കശ്യപിന്റെ ‘ദേവ് ഡി’ തുടങ്ങിയ ചിത്രങ്ങളിലും സഹായിയായി പ്രവര്‍ത്തിച്ചു.

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ ‘അന്നയും റസൂലും’, ‘കമ്മട്ടിപ്പാടം’, ‘തുറമുഖം’ എന്നീ ചിത്രങ്ങളില്‍ സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ അദ്ദേഹം സ്വതന്ത്ര ഛായാഗ്രഹകനായി. പിന്നീട് ‘ഡി കമ്പനി’, ‘റോസ് ഗിറ്റാറിനാല്‍’, ‘മൈ ഫാന്‍ രാമു’, ‘ ഞാന്‍ സ്റ്റീവ് ലോപ്പസ്’, ‘കൂതറ’, ‘അയാള്‍ ശശി’, ‘ആനയെ പൊക്കിയ പാപ്പാന്‍’, ‘ഈട’, ‘ഓട്ടം’എന്നീ സിനിമകളുടെ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു.

മജു സംവിധാനം ചെയ്ത ഈ വര്‍ഷം റിലീസ് ചെയ്ത ‘അപ്പന്‍’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തില്‍ പപ്പുവിനു സുഖമില്ലാതായതിനെ തുടര്‍ന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമ പൂര്‍ത്തിയാക്കിയത്.

Related posts

ഒരു തലമുറ തന്നെ തകരുന്ന നിലയിലേക്ക് ലഹരിയുടെ ഉപയോഗം മാറുന്നു: സ്പീക്കർ എഎൻ ഷംസീർ

Aswathi Kottiyoor

നെല്ലുസംഭരണം സുഗമമാക്കാൻ സപ്ലൈകോ ചർച്ച നടത്തി

Aswathi Kottiyoor

ചരക്കുകപ്പലുകളുടെ ലക്ഷ്യസ്ഥാനമാകാൻ കൊല്ലം

Aswathi Kottiyoor
WordPress Image Lightbox