24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സംസ്ഥാനത്തു റോഡിൽ സ്ഥാപിച്ചിട്ടുള്ളതിൽ പകുതിയോളം ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തൽ
Kerala

സംസ്ഥാനത്തു റോഡിൽ സ്ഥാപിച്ചിട്ടുള്ളതിൽ പകുതിയോളം ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തൽ

ഏതു കേസിലും പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു സഹായമാവുമ്പോ‌ഴും, സംസ്ഥാനത്തു റോഡിൽ സ്ഥാപിച്ചിട്ടുള്ളതിൽ പകുതിയോളം ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തൽ. പ്രവർത്തിക്കുന്നവയിൽ തന്നെ കാലപ്പഴക്കം കാരണം ആളെ തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിലാണു ദൃശ്യങ്ങൾ കാണുക. മോട്ടർ വാഹനവകുപ്പിന്റെ ക്യാമറകളുടെ സ്ഥിതിയും ഇതുതന്നെ.

തിരുവനന്തപുരം നഗരത്തിൽ പ്രഭാത നടത്തത്തിനിടെ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസിന്റെ ക്യാമറകൾക്കു കഴിയാതിരുന്നതു ചർച്ചയായിരുന്നു. ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ഈ പ്രതിയുടെ ദൃശ്യങ്ങൾ ആ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞതാണു പൊലീസിനു രക്ഷയായത്. ഇതിനെത്തുടർന്നാണു സംസ്ഥാനമാകെ പൊലീസോ മറ്റു സർക്കാർ ഏജൻസികളോ സ്ഥാപിച്ച ക്യാമറകളുടെയെല്ലാം സ്ഥിതിയെന്താണെന്ന് ഓഡിറ്റ് നടത്താൻ ഡിജിപി നിർദേശിച്ചത്.പൊലീസ് സ്ഥാപിച്ചിട്ടുള്ളത് 2006 സിസിടിവി ക്യാമറകളാണ്. ഇതിൽ 550 എണ്ണം പ്രവർത്തിക്കാതായിട്ടു മാസങ്ങളായി. ബാക്കി 1456 ക്യാമറകളിൽ പകുതിയോളം പഴയ സാങ്കേതിക വിദ്യയിൽ ഉള്ളതും പഴക്കം ചെന്നതുമായതിനാൽ എന്തു നടന്നാലും വ്യക്തമായി തിരിച്ചറിയാനാകില്ല. ഇതു കേസ് അന്വേഷണങ്ങളെ ബാധിക്കുന്നുവെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

തലസ്ഥാന നഗരത്തിൽ എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞ കേസിലും വീടുകളിലെ ക്യാമറകളെയാണ് പൊലീസ് ആശ്രയിച്ചത്. കണ്ണൂർ നഗരത്തിൽ പൊലീസിന്റെ 290 ക്യാമറകളിൽ 120 ഉം പ്രവർത്തിക്കുന്നില്ല. 4 ജില്ലകൾ ഉൾപ്പെടുന്ന കണ്ണൂർ റേഞ്ചിൽ 534 ക്യാമറയുണ്ടെന്നാണു പൊലീസിന്റെ അവകാശവാദം. ഇതിൽ 300 എണ്ണം മാത്രം പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്. 3 ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം റേഞ്ചിൽ 236 ക്യാമറകളിൽ 80 എണ്ണം കണ്ണടച്ചു. തൃശൂരിൽ 253 ൽ 50 ഉം എറണാകുളത്ത് 331ൽ 100 എണ്ണവും പ്രവർത്തിക്കുന്നില്ല. വടക്കൻ ജില്ലകൾ ചേർത്തുള്ള പൊലീസിന്റെ ഉത്തരമേഖലയിലെ 824 ക്യാമറകളിൽ 280 ഉം മാസങ്ങളായി കേടായി കിടക്കുന്നു.

ഗുണമേന്മയില്ലാത്തതും പഴയ സാങ്കേതികവിദ്യയിലുള്ളതും വാങ്ങിയതാണു പൊലീസിന് തിരിച്ചടിയായത്. കേടായാൽ നന്നാക്കുന്നതിനു പൊലീസിന് പണവും പദ്ധതിയുമില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു.

കേന്ദ്രസർക്കാരിന്റെ പണം ഉപയോഗിച്ചുള്ള സ്മാർട്സിറ്റി പദ്ധതി പ്രകാരം വയനാട് ജില്ലയിൽ സ്ഥാപിച്ച 13ൽ 11ഉം കേടായി. കണ്ണൂർ നഗരത്തിലെ 42ൽ 10 എണ്ണം പ്രവർത്തിക്കുന്നില്ല. പാലക്കാട് നഗരത്തിൽ 49ൽ 15ഉം കേടായി. കൊല്ലം നഗരത്തിൽ സ്ഥാപിച്ച ഏഴിൽ അഞ്ചും പ്രവർത്തിക്കുന്നില്ല.

ആലപ്പുഴ, കോട്ടയം മുതൽ തിരുവനന്തപുരം വരെ ജില്ലകളിൽ ദേശീയപാതയിലും എംസി റോഡിലുമായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള 284 ക്യാമറകളിൽ 70 എണ്ണം പ്രവർത്തിക്കുന്നില്ല. എറണാകുളം മുതൽ കാസർകോട് വരെ 522 ക്യാമറകളിൽ 95 എണ്ണം പ്രവർത്തിക്കുന്നില്ലെന്നാണ് ഓഡിറ്റിൽ തെളിഞ്ഞത്.

Related posts

‌‌ക​രു​ത​ലോ​ടെ കേ​ര​ളം; ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 95.5 ശ​ത​മാ​ന​മാ​യി

Aswathi Kottiyoor

മ​ഴ​ക്കെ​ടു​തി: കോ​ട്ട​യ​ത്തി​ന് 8.6 കോ​ടിയുടെ അടിയന്തര സഹായം

Aswathi Kottiyoor

വിഷുത്തിരക്കിലമർന്ന് നഗരം

Aswathi Kottiyoor
WordPress Image Lightbox