21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കുപ്പിവെള്ളത്തിൽ ഇതരസംസ്ഥാന​ കൊയ്ത്ത്​; വിറ്റുനേടുന്നത്​ വർഷം 230 കോടി
Kerala

കുപ്പിവെള്ളത്തിൽ ഇതരസംസ്ഥാന​ കൊയ്ത്ത്​; വിറ്റുനേടുന്നത്​ വർഷം 230 കോടി

ആ​വ​ശ്യ​ത്തി​ന്​ കി​ണ​റു​ക​ളും പൊ​തു​ജ​ല വി​ത​ര​ണ ശൃം​ഖ​ല​യും പോ​രാ​ത്ത​തി​ന്​ പൊ​തു​മേ​ഖ​ല​യി​ൽ ര​ണ്ടു കു​പ്പി​വെ​ള്ള യൂ​നി​റ്റു​ക​ളു​മു​ണ്ടാ​യി​ട്ടും പ്ര​തി​വ​ർ​ഷം ഇ​ത​ര​സം​സ്ഥാ​ന ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ൽ വി​ൽ​ക്കു​ന്ന​ത്​ 230 കോ​ടി രൂ​പ​യു​ടെ കു​പ്പി​വെ​ള്ളം. സം​സ്ഥാ​ന​ത്തി​ന​ക​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന 200 ഓ​ളം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ പു​റ​​മേ​യാ​ണി​ത്. 50 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ്​ കേ​ര​ള​ത്തി​ലെ ആ​കെ ജ​ല​വി​ൽ​പ​ന. ഇ​തി​ൽ ന​ല്ലൊ​രു പ​ങ്കും കൊ​ണ്ടു​പോ​കു​ന്ന ഇ​ത​ര​സം​സ്ഥാ​ന ക​മ്പ​നി​ക​ളാ​ണ്​​. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ലി​യ​ട​ക്കം ഉ​ൽ​പാ​ദ​ന ചെ​ല​വ് കു​റ​വാ​യ​തി​നാ​ൽ വ​ൻ​തോ​തി​ലാ​ണ്​ കു​പ്പി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല വി​ല കു​റ​ച്ചു​മാ​ണ്​ ഇ​ത​ര​സം​സ്ഥാ​ന ക​മ്പ​നി​ക​ളു​ടെ വി​ൽ​പ​ന. അ​തു​കൊ​ണ്ടു​​ത​ന്നെ കു​പ്പി​വെ​ള്ള വി​പ​ണി​യി​ൽ ക​ടു​ത്ത മ​ത്സ​ര​വു​മു​ണ്ട്. അ​തി​ർ​ത്തി​ക​ളോ​ട്​ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​നി​റ്റു​ക​ളും നി​ര​വ​ധി​യാ​ണ്.

ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ 78 ശ​ത​മാ​നം പേ​ർ​ക്കും സ്വ​ന്ത​മാ​യി കി​ണ​റു​ക​ളു​ണ്ട്. മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ 62 ശ​ത​മാ​നം കി​ണ​റു​​ക​​ളെ​യും 24.5 ശ​ത​മാ​നം പൈ​പ്പ്​ വെ​ള്ള​ത്തെ​യും ആ​ശ്ര​യി​ക്കു​ന്നു. സ്വ​കാ​ര്യ കു​ടി​വെ​ള്ള​ക്ക​മ്പ​നി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നും അ​മി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നും ക​ടി​ഞ്ഞാ​ണി​ട്ട് മി​ത​മാ​യ വി​ല​യി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​ണ്​ സ​ര്‍ക്കാ​ര്‍ കു​പ്പി​വെ​ള്ള മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങി​യ​ത്. കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്രെ​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്​ (കി​ഡ്ക്) കീ​ഴി​ൽ തൊ​ടു​പു​ഴ, അ​രു​വി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കു​പ്പി​വെ​ള്ള പ്ലാ​ന്‍റു​ക​ൾ. ഹി​ല്ലി അ​ക്വ എ​ന്ന പേ​രി​ലാ​ണ്​ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​പ്ലാ​ന്‍റു​ക​ൾ കു​പ്പി​വെ​ള്ളം വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ​യി​ലെ പ്ലാ​ന്‍റി​ൽ അ​ര ലി​റ്റ​ർ, ഒ​രു ലി​റ്റ​ർ, ര​ണ്ട് ലി​റ്റ​ർ, എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ൽ​പാ​ദ​നം. അ​രു​വി​ക്ക​ര പ്ലാ​ന്‍റി​ൽ ഒ​രു ലി​റ്റ​ർ ബോ​ട്ടി​ലു​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ക​ണ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​യ​ടു​ടേ​ത​ട​ക്കം സ്വ​കാ​ര്യ കു​പ്പി​വെ​ള്ള​ക്ക​ച്ച​വ​ട​ത്തി​ന്​ ഒ​രു കു​റ​വു​മി​ല്ലെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്ന​ത്.

Related posts

കേരളത്തിലെ അഞ്ച് ജില്ലകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ; വാക്‌സീനേഷനും പരിശോധനകളും കൂട്ടണം; കത്തയച്ച് കേന്ദ്രസർക്കാർ

Aswathi Kottiyoor

ഫയർമാൻ പരീക്ഷയും സംശയനിഴലിൽ ; തുടർനടപടികൾ വേണ്ടെന്ന്‌ വച്ച്‌ വിഎസ്‌എസ്‌സി

Aswathi Kottiyoor

വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കുന്ന കരട് ബില്‍ വനിതാ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox