21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ദാക്ഷിണ്യമില്ല: മുഖ്യമന്ത്രി
Kerala

പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ദാക്ഷിണ്യമില്ല: മുഖ്യമന്ത്രി

പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെക്കാള്‍ പ്രാധാന്യത്തോടെ കണ്ടു വേണം തന്റെ മുന്നിലെത്തുന്ന ആൾക്കാരുമായി പോലീസ് ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ മൂന്നാംമുറ ഉള്‍പ്പടെയുള്ള പ്രവണതകള്‍ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു വരികയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. 18 മാസം വരെ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പോലീസ് കണ്‍ട്രോള്‍ റൂമിലും ഈ ദൃശ്യങ്ങള്‍ കാണാനാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.രാജ്യത്ത് കേരള പോലീസ് ഒന്നാം സ്ഥാനത്താണ്. പോലീസിന്റെ അടിസ്ഥാന സൗകര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസിലെ വിരലില്‍ എണ്ണാവുന്ന ചിലര്‍ നടത്തുന്ന പ്രവൃത്തികള്‍ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവൃത്തി മൂലം സേനക്ക് തല കുനിക്കേണ്ടി വരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയത്‌ തുടർഭരണം സാധ്യമാക്കി: കെ കെ ശൈലജ

Aswathi Kottiyoor

കേ​ര​ള​ത്തി​ന് സ​ഹാ​യ​വു​മാ​യി സ്റ്റാ​ലി​ൻ; ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കും

Aswathi Kottiyoor

പോലീസ്: നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും കുറ്റക്കാരെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox