മൂന്നുലക്ഷം രൂപ മുടക്കിയെടുത്ത ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെങ്കിലും കേരളത്തില്‍ വീണ്ടും ഭീമമായ നികുതി ചുമത്തി തുടങ്ങിയതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്കുള്ള സര്‍വീസ് പല ടൂറിസ്റ്റ് ബസുകളും നിറുത്തുന്നു.
ശബരിമല സീസണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവിനെയും ആഭ്യന്തര ടൂറിസത്തെയും ഇത് ബാധിക്കുമെന്ന് ആശങ്ക.40 സീറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ മൂന്നു മാസത്തേക്ക് 90,000 രൂപ മുതല്‍ 1.60 ലക്ഷം രൂപവരെയാണ് നികുതി ഈടാക്കുന്നത്. ഇത് താങ്ങാന്‍ കഴിയുന്നതല്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അല്ലെങ്കില്‍ നിരക്ക് കുത്തനെ കൂട്ടേണ്ടിവരും. അത് യാത്രക്കാരെ അകറ്റുമെന്നാണ് ബസുടമകളുടെ വാദം. നവംബര്‍ ഒന്നുമുതലാണ് കേരളത്തിലും നികുതി ഈടാക്കി തുടങ്ങിയത്.
ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്താല്‍ രാജ്യത്ത് എവിടെ പോകാനും പിന്നീട് നികുതി അടയ്‌ക്കേണ്ടതില്ലെന്നാണ് കേന്ദ്രം കൊണ്ടുവന്ന വ്യവസ്ഥ. ആഭ്യന്തര ടൂറിസം വികസനം ലക്ഷ്യമിട്ടായിരുന്നു ഇത്. സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കി പെര്‍മിറ്റ് തുകയുടെ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇത് കുറവാണെന്ന് പറഞ്ഞാണ് കേരളം വീണ്ടും നികുതി ഈടാക്കുന്നത്. എട്ടുമാസം മുമ്ബ് തമിഴ്നാട് സര്‍ക്കാരും സമാനരീതിയില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നു.
രജിസ്ട്രേഷനും
തുക കൂടുതല്‍
കേരളത്തില്‍ പുതിയ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന് 4- 4.5 ലക്ഷം രൂപ മുടക്കണം. എന്നാല്‍,
നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലുമടക്കം രജിസ്റ്റര്‍ ചെയ്യുന്നതിന് 20,000 രൂപാമതി. അതിനാലാണ് പല ടൂറിസ്റ്റ് ബസുകളും അവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത് രാജ്യത്തെവിടെയും ഓടിക്കുന്നത്.
”ഒരിക്കല്‍ അടച്ച നികുതിക്കു പുറമേ വീണ്ടും ഭീമമായ തുക ഈടാക്കുന്നത് ദ്രോഹമാണ്.