24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഗ​വ​ർ​ണറുടെ ചാൻസലർ പദവി: ഓ​ർ​ഡി​ന​ൻ​സി​ൽ അ​നി​ശ്ചി​ത​ത്വം
Kerala

ഗ​വ​ർ​ണറുടെ ചാൻസലർ പദവി: ഓ​ർ​ഡി​ന​ൻ​സി​ൽ അ​നി​ശ്ചി​ത​ത്വം

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ധി​​​കാ​​​രം വെ​​​ട്ടു​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ചു ര​​​ണ്ടു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​യി​​​ല്ല. ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണ് വൈ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്ന​​​ത്.

ത​​​ന്‍റെ അ​​​ധി​​​കാ​​​രം വെ​​​ട്ടു​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ആ​​​യ​​​തി​​​നാ​​​ൽ രാ​​​ഷ്‌ട്ര​​​പ​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കു​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാ​​​ഷ്‌ട്ര​​​പ​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​രി​​​ക്കേ പ​​​ക​​​ര​​​മു​​​ള്ള ബി​​​ല്ലാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടു വ​​​രാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന ച​​​ട്ട​​​മാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നെ ഏ​​​റെ കു​​​ഴ​​​യ്ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, എ​​​ന്തു​​​കൊ​​​ണ്ടു വൈ​​​കു​​​ന്നു​​​വെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ങ്ങ​​​ളും ത​​​യാ​​​റാ​​​യി​​​ല്ല. രാ​​​ഷ്‌ട്ര​​​പ​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​നു പ​​​ക​​​ര​​​മു​​​ള്ള ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടുവ​​​രു​​​ന്ന​​​തി​​​നു നി​​​യ​​​മ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന വാ​​​ദ​​​വു​​​മാ​​​യി സി​​​പി​​​എം മു​​​ഖ​​​പ​​​ത്ര​​​വും ഇ​​​ന്ന​​​ലെ രം​​​ഗ​​​ത്തെ​​​ത്തി.

ഇ​​​ന്നു രാ​​​വി​​​ലെ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു പോ​​​കും. 20നു ​​​മാ​​​ത്ര​​​മേ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക​​​യു​​​ള്ളു. ഗ​​​വ​​​ർ​​​ണ​​​ർ പോ​​​യ ശേ​​​ഷം ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കു​​​ന്ന​​​തു ച​​​ർ​​​ച്ച ചെ​​​യ്യും.

നി​​​യ​​​മ​​​സ​​​ഭ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്താ​​​ൽ പി​​​ന്നീ​​​ട് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഇ​​​റ​​​ക്കാ​​​നോ അം​​​ഗീ​​​ക​​​രി​​​ക്കാ​​​നോ ക​​​ഴി​​​യി​​​ല്ല. തൊ​​​ട്ടു മു​​​ൻ​​​പ് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​നു​​​മ​​​തി​​​യ്ക്കാ​​​യി അ​​​യ​​​യ്ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു. നി​​​യ​​​മ​​​സ​​​ഭ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തോ​​​ടെ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി റ​​​ദ്ദാ​​​കും.

ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഗ​​​വ​​​ർ​​​ണ​​​ർ ത​​​ട​​​ഞ്ഞു വ​​​യ്ക്കു​​​ക​​​യോ രാ​​​ഷ്‌ട്ര​​​പ​​​തി​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യോ ചെ​​​യ്താ​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​വും സ​​​ർ​​​ക്കാ​​​ർ തേ​​​ടു​​​ന്നു​​​ണ്ട്. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി യു​​​ജി​​​സി​​​യി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗ​​​വ​​​ർ​​​ണ​​​ർ- സ​​​ർ​​​ക്കാ​​​ർ ത​​​ർ​​​ക്ക​​​ത്തി​​​നു വ​​​ഴി​​​വ​​​യ്ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൊ​​​തുമാ​​​ന​​​ദ​​​ണ്ഡം കൊ​​​ണ്ടുവ​​​രാ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ശ്ര​​​മം തു​​​ട​​​ങ്ങി​​​യെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളും രാ​​​ജ്ഭ​​​വ​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, താ​​​ൻ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള​​​പ്പോ​​​ഴെ​​​ത്തു​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സും ഇ ​​-ഫ​​​യ​​​ൽ വ​​​ഴി സ്വീ​​​ക​​​രി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ തീ​​​രു​​​മാ​​​നം. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ഫ​​​യ​​​ൽ രാ​​​ജ്ഭ​​​വ​​​നി​​​ൽ എ​​​ത്തി​​​യാ​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

Related posts

നിയുക്തമെത്രാന് സ്വീകരണം

Aswathi Kottiyoor

കെ ഫോൺ: ജനുവരിയിൽ സജ്ജം, 18,049 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല പുർത്തിയായി

Aswathi Kottiyoor

ചൈനയില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി; അതീവ വ്യാപന ശേഷിയുള്ളതെന്ന് വിദഗ്ധര്‍

Aswathi Kottiyoor
WordPress Image Lightbox