33.9 C
Iritty, IN
November 23, 2024
  • Home
  • Iritty
  • വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ രക്ഷിതാക്കൾക്കായി മനസ്സറിഞ്ഞു മക്കളെ വളർത്താം എന്ന വിഷയത്തിൽ പാരന്റിംഗ് കോൺഫറൻസ് സംഘടിപ്പിച്ചു.
Iritty

വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ രക്ഷിതാക്കൾക്കായി മനസ്സറിഞ്ഞു മക്കളെ വളർത്താം എന്ന വിഷയത്തിൽ പാരന്റിംഗ് കോൺഫറൻസ് സംഘടിപ്പിച്ചു.

വിളക്കോട് : ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൻറെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി വിവിധ സെഷനുകൾ ഉൾക്കൊള്ളുന്ന പാരന്റിങ് കോൺഫറൻസ് സംഘടിപ്പിച്ചു. ഗ്ലോബൽ ഇന്ത്യ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ വൈസ് ചെയർമാൻ എ റഫീഖിന്റെ അധ്യക്ഷതയിൽ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്റ്റുഡൻറ് ലെഡ് കോൺഫറൻസ്, സംഘടിപ്പിച്ചു.
മട്ടന്നൂർ എക്സൈസും സ്കൂളിലെ ലഹരിമുക്ത ക്ലബും സംയുക്തമായി അരുത് ലഹരി എന്നവിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മട്ടന്നൂർ എക്സൈസ് സബ് ഇൻസ്‌പെക്ടർ സി സി അനന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബോധവൽക്കരണ ക്ലാസ്സ്‌ മട്ടന്നൂർ സിവിൽ എക്സൈസ് ഓഫീസർ പി വി ശ്രീനിവാസൻ ക്ലാസ്സെടുത്തു. ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂൾ ലഹരി മുക്ത ക്ലബ്‌ തയ്യാറാക്കിയ ഔട്ട്‌ ഓഫ് സിലബസ് എന്ന പേരിൽ നിർമിച്ച ഷോർട് ഫിലിം പ്രദർശിപ്പിച്ചു. ഗ്ലോബൽ ഇന്ത്യ എഡ്യൂക്കേഷനൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി സൈബർ സെക്യൂരിറ്റിയെ കുറിച്ച് പാരെന്റ്റിംഗ് അറ്റ് ഡിജിറ്റൽ ഏയ്ജ് എന്ന വിഷയത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് അബ്ദുറഹ്മാൻ അമാൻ മാസ്റ്റർ ക്ലാസ്സ്‌ നയിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഷാജി ആലുങ്കൽ, പി ടി എ പ്രസിഡന്റ്‌ അജയൻ പായം, മദർ പി ടി എ പ്രസിഡന്റ്‌ അമൃത ബി, അഡ്മിനിസ്ട്രേറ്റർ മുബശ്ശിർ എം അധ്യാപകരായ രെഞ്ചു ബാബു, തൃഷ്ണ രാജ്, അനൂപ് ഫിലിപ്പ്, മൻസൂറ എ കെ, സമീറ എം, ഡോളി ജോസ്, പ്രമീത എം എൻ, ബിന്ദു പി വി, ദിവ്യ ബാബു, അഞ്ജിത കെ എം, രാജേഷ് സി, അബിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ അഞ്ഞുറിലിലധികം രക്ഷിതാക്കൾ പങ്കെടുത്തു.

Related posts

റസൂൽ പൂക്കുട്ടി മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി.

Aswathi Kottiyoor

ആറളത്തെ 47 കുടുംബങ്ങൾക്ക് പട്ടയം സർവേ നടപടികൾ ആരംഭിച്ചു

Aswathi Kottiyoor

വെ​ടി​യു​ണ്ട​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

Aswathi Kottiyoor
WordPress Image Lightbox