കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ പത്താം തരം തുല്യത പരീക്ഷയുടെ 15ാം ബാച്ചിൽ ജില്ലയിൽ 90 ശതമാനം വിജയം. പരീക്ഷ എഴുതിയ 465 പേരിൽ 417 പേരും പാസായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല പത്താംതരം തുല്യത പരീക്ഷയിൽ മികച്ച വിജയം നേടി. ഇനി ഹയർ സെക്കൻഡറി തുല്യതയും നിയമബിരുദവും നേടാനാണ് ആഗ്രഹമെന്ന് അവർ പറഞ്ഞു.തലശേരി ഗേൾസ് എച്ച്എസ്എസ് (24-24), കൂത്തുപറമ്പ് ഹൈസ്കൂൾ (30-30), കല്യാശേരി എച്ച്എസ് എസ് (17-17), വാരം സിഎച്ച് എംഎച്ച്എസ്എസ് (19-19) എന്നീ പഠന കേന്ദ്രങ്ങൾ 100 ശതമാനം വിജയം നേടി. കണ്ണൂർ ജിവിഎച്ച്എസ് (30-32), തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂൾ (47-32), പേരാവൂർ ( 35-31), ആലക്കോട് (26-15), പള്ളിക്കുന്ന് (24-23), ഇരിട്ടി (35-34), തലശേരി ബ്രണ്ണൻ (30-28), മട്ടന്നൂർ (23-22), പയ്യന്നൂർ (23-18), പാനൂർ (41-40), മാടായി (23-18), ഇരിക്കൂർ (36-35), എന്നിങ്ങനെയാണ് മറ്റ് പഠന കേന്ദ്രങ്ങളിലെ വിജയിച്ചവരുടെ എണ്ണം.
previous post