കണിച്ചാർ,കോളയാട് പഞ്ചായത്തുകളിലെ
ഉരുൾപൊട്ടലിന്റെ ഭൗമ ശാസ്ത്ര കാരണങ്ങളും സാമൂഹ്യ സാമ്പത്തിക
പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പ്രാദേശിക
പഠനാവതരണം ശനിയാഴ്ച പേരാവൂരിലും കണിച്ചാറിലും നടക്കും.രാവിലെ 11 മണിക്ക് പേരാവൂർ മലബാർ ബി.എഡ് കോളേജിലും രണ്ട് മണിക്ക് കണിച്ചാർ പഞ്ചായത്ത് ഹാളിലുമാണ് പ്രാദേശിക
പഠനാവതരണം നടക്കുക.
ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി ജനകീയ പ്രചരണാർത്ഥം പേരാവൂർ മേഖലാ കമ്മറ്റിയാണ് പരിപാടി നടത്തുന്നത്.