22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാ​ധ്യ​മനി​യ​ന്ത്ര​ണ ബി​ൽ മ​ന്ത്രി​സ​ഭ​യി​ൽ: മ​​​ന്ത്രി​​​മാ​​​ർക്ക് എതിർപ്പ്; വി​​​ശ​​​ദ​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​ച്ചു
Kerala

മാ​ധ്യ​മനി​യ​ന്ത്ര​ണ ബി​ൽ മ​ന്ത്രി​സ​ഭ​യി​ൽ: മ​​​ന്ത്രി​​​മാ​​​ർക്ക് എതിർപ്പ്; വി​​​ശ​​​ദ​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​ച്ചു

മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ പോ​​​ലീ​​​സ് നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടുവ​​​രു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ പീ​​​ന​​​ൽ കോ​​​ഡി​​​ൽ (ഐ​​​പി​​​സി) ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു വ​​​രാ​​​നു​​​ള്ള ക​​​ര​​​ട് ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ൽ എ​​​തി​​​ർ​​​പ്പു​​​മാ​​​യി മ​​​ന്ത്രി​​​മാ​​​ർ.

മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മേ​​​ലു​​​ള്ള പോ​​​ലീ​​​സ് നി​​​യ​​​ന്ത്ര​​​ണം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ഏ​​​റെ വി​​​വാ​​​ദ​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ നി​​​യ​​​മ വ​​​കു​​​പ്പു കൊ​​​ണ്ടു​​​വ​​​ന്ന ബി​​​ല്ലി​​​ൽ വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ ശേ​​​ഷം മാ​​​ത്രം മ​​​ന്ത്രി​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നു സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ പ​​​റ​​​ഞ്ഞു.

സി​​​പി​​​എ​​​മ്മി​​​ലെ ചി​​​ല അം​​​ഗ​​​ങ്ങ​​​ൾകൂ​​​ടി ഈ ​​​ആ​​​വ​​​ശ്യ​​​ത്തോ​​​ടു യോ​​​ജി​​​ച്ച​​​തോ​​​ടെ വി​​​ശ​​​ദ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ക​​​ര​​​ടു ബി​​​ൽ വീ​​​ണ്ടും മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​പ​​​മാ​​​ന​​​ക​​​ര​​​വും ബ്ലാ​​​ക്ക്മെ​​​യി​​​ൽ ചെ​​​യ്യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​തു​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്കം, ചി​​​ത്രം എ​​​ന്നി​​​വ ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ, ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ൾ, സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ, മ​​​റ്റു വി​​​നി​​​മ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ അ​​​ച്ച​​​ടി​​​ക്കു​​​ക​​​യോ അ​​​ച്ച​​​ടി​​​ക്കാ​​​നാ​​​യി ത​​​യാ​​​റാ​​​ക്കു​​​ക​​​യോ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ണാ​​​നാ​​​കും വി​​​ധം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യോ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ക്കി​​​യാ​​​ണ് ഐ​​​പി​​​സി ഭേ​​​ദ​​​ഗ​​​തി ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു കൊ​​​ണ്ടുവ​​​ന്ന​​​ത്.

ഐ​​​പി​​​സി 292-ാം വ​​​കു​​​പ്പ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് 292 (എ) ​​​എ​​​ന്ന ഉ​​​പ​​​വ​​​കു​​​പ്പു കൊ​​​ണ്ടു​​​വ​​​രാനാണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. ഇ​​​തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി ച​​​ട്ട​​​ത്തി​​​ലെ (സി​​​ആ​​​ർ​​​പി​​​സി)​​​ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തേ​​​ണ്ടതു​​​ണ്ട്. ഐ​​​പി​​​സി​​​യി​​​ലും സി​​​ആ​​​ർ​​​പി​​​സി​​​യി​​​ലും വ​​​രു​​​ത്തേ​​​ണ്ട മാ​​​റ്റ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് ത​​​യ​​​റാ​​​ക്കി ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​രം വ​​​കു​​​പ്പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ പോ​​​ലീ​​​സ് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ഇ​​​തുയ​​​ർ​​​ത്തു​​​ന്ന ദേ​​​ശീ​​​യ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​ണു സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി മാ​​​ത്ര​​​മേ ഇ​​​ത് കൊ​​​ണ്ടുവ​​​രേ​​​ണ്ട​​​തു​​​ള്ളു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​മാ​​​രു​​​ടെ ആ​​​വ​​​ശ്യം.

തു​​​ട​​​ർ​​​ന്നു വി​​​ശ​​​ദ പ​​​ഠ​​​ന​​​ത്തി​​​നു ശേ​​​ഷം അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു കൊ​​​ണ്ടുവ​​​രാ​​​നാ​​​യി മാ​​​റ്റാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Related posts

മെഡിസെപ്പിൽ മികച്ച പ്രകടനം നടത്തിയ ആശുപത്രികളെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് ട്രെയിലറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്*

Aswathi Kottiyoor

ജനകീയ ഹോട്ടലുകളെ കുറിച്ച് അപഖ്യാതി പ്രചരിപ്പിക്കരുത്: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox