22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന്‌ തിരിതെളിഞ്ഞു
Iritty

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന്‌ തിരിതെളിഞ്ഞു

ഉളിക്കൽ: നാല്‌ ദിവസം നീണ്ടുനിൽക്കുന്ന ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന്‌ മണിക്കടവ്‌ സെന്റ്‌ തോമസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ തിരിതെളിഞ്ഞു. 12 വേദികളിലായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരയ്‌ക്കുന്ന കലോൽസവം 12ന്‌
സമാപിക്കും. കോവിഡിന്‌ ശേഷം നടക്കുന്ന സ്‌കൂൾ കലോൽസവം എന്ന നിലയിൽ നല്ല പങ്കാളിത്തമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്‌.
കലോത്സവം സജീവ്‌ ജോസഫ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി. ഷാജി അധ്യക്ഷനായി. പ്രിൻസിപ്പൽ ഷാജി വർഗീസ്‌, ഫാ. പയസ്‌ പടിഞ്ഞാറേമുറി, പയ്യാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജു സേവ്യർ, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്‌, ചാക്കോ പാലക്കലോടി, അഷറഫ്‌ പാലിശ്ശേരി, ഒ വി ഷാജു, ജാൻസി കുന്നേൽ, മാത്യു ഐസക്‌, എഇഒ ഗിരീഷ്‌ മോഹനൻ, ഇരിക്കൂർ ബിപിസി ടി. വി. സുനിൽകുമാർ, ടി. എം. രാജേന്ദ്രൻ, റോയി അബ്രഹാം, ബിജു പുത്തൻപുരയ്‌ക്കൽ, ആഷാ ഷിബു, ഡാൽവിയ ജോണി, ടി. സണ്ണിജോൺ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം 12ന്‌ ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബർട്ട്‌ ജോർജ്‌
ഉദ്‌ഘാടനം ചെയ്യും.

Related posts

അന്തിമ പരിശോധനകൾ പൂർത്തിയായി – ഇരിട്ടി പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും ……….

Aswathi Kottiyoor

മരം കടപുഴകി വീണ് വീട് തകര്‍ന്നു

Aswathi Kottiyoor

ഇരിട്ടി പയഞ്ചേരിയില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിച്ചു……….

Aswathi Kottiyoor
WordPress Image Lightbox