24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മാ​ധ്യ​മ​ങ്ങ​ൾ​ക്കു പോ​ലീ​സ് നി​യ​ന്ത്ര​ണം ; വാർത്ത അ​​​പ​​​കീ​​​ർ​​​ത്തി​​ക​​​ര​​​മെ​​​ന്നു തോ​​​ന്നിയാൽ കേ​​​സെ​​​ടു​​​ക്കും
Kerala

മാ​ധ്യ​മ​ങ്ങ​ൾ​ക്കു പോ​ലീ​സ് നി​യ​ന്ത്ര​ണം ; വാർത്ത അ​​​പ​​​കീ​​​ർ​​​ത്തി​​ക​​​ര​​​മെ​​​ന്നു തോ​​​ന്നിയാൽ കേ​​​സെ​​​ടു​​​ക്കും

മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു​​മേ​​​ൽ പോ​​​ലീ​​​സ് നി​​​യ​​​ന്ത്ര​​​ണം കൊ​​​ണ്ടു​​വ​​​രു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ പീ​​​ന​​​ൽ കോ​​​ഡി​​​ൽ (ഐ​​​പി​​​സി) ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​രാ​​​ൻ കേ​​​ര​​​ളം. ഐ​​​പി​​​സി 292-ാം വ​​​കു​​​പ്പ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത് 292 (എ) എ​​​ന്നൊരു ഉ​​​പ​​​വ​​​കു​​​പ്പ് ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ കൊ​​​ണ്ടു​​വ​​​രാ​​​​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​നു തു​​​ട​​​ങ്ങു​​​ന്ന സ​​​ഭാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു നീ​​​ക്കം.

അ​​​പ​​​മാ​​​ന​​​ക​​​ര​​​വും ബ്ലാ​​​ക്ക്മെ​​​യി​​​ൽ ചെ​​​യ്യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള​​​തു​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്കം, ചി​​​ത്രം എ​​​ന്നി​​​വ ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ൾ, ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ൾ, സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ, മ​​​റ്റു വി​​​നി​​​മ​​​യ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ അ​​​ച്ച​​​ടി​​​ക്കു​​​ക​​​യോ അ​​​ച്ച​​​ടി​​​ക്കാ​​​നാ​​​യി ത​​​യാ​​​റാ​​​ക്കു​​​ക​​​യോ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ണാ​​​നാ​​​കുംവി​​​ധം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ക​​​യോ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​തു കു​​​റ്റ​​​ക​​​ര​​​മാ​​​ക്കി​​​യാ​​​ണ് ​​​ഭേ​​​ദ​​​ഗ​​​തി വരുന്നത്.

ഇതു സാ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ണ്. ഇ​​​ത്ത​​​രം ചി​​​ത്ര​​​ങ്ങ​​​ളും ഉ​​​ള്ള​​​ട​​​ക്ക​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക, അ​​​വ കൈ​​​മാ​​​റ്റം​​​ചെ​​​യ്യു​​​ക, സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കു​​​ക, പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തു​​​ക, പ​​​ര​​​സ്യം ന​​​ൽ​​​കു​​​ക ഇവ കു​​​റ്റ​​​മാ​​​ണ്. ര​​​ണ്ടു ​വ​​​ർ​​​ഷം ത​​​ട​​​വോ പി​​​ഴ​​​യോ ര​​​ണ്ടും​​​കൂ​​​ടി​​​യോ ല​​​ഭി​​​ക്കാം. കു​​​റ്റം ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ ര​​​ണ്ടു ​വ​​​ർ​​​ഷം​​​വ​​​രെ ത​​​ട​​​വും പി​​​ഴ​​​യും ര​​​ണ്ടും​​കൂ​​​ടി​​​യോ ല​​​ഭി​​​ക്കാം.

പോ​​​ലീ​​​സ് നി​​​യ​​​മ​​​ത്തി​​​ലെ 118 (ഡി) ​​​വ​​​കു​​​പ്പും ഐ​​​ടി നി​​​യ​​​മ​​​ത്തി​​​ലെ 66 (എ) ​​​വ​​​കു​​​പ്പും അ​​​ഭി​​​പ്രാ​​​യസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്നു ക​​​ണ്ട് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​വി​​​ധി മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​ണു സ​​​ർ​​​ക്കാ​​​ർ 2020ൽ ​​​പോ​​​ലീ​​​സ് ആ​​​ക്ടി​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക്കു ശ്ര​​​മി​​​ച്ച​​​ത്.സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ബി​​​ൽ കൊ​​​ണ്ടു​​വ​​​രാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

അ​​​ന്നു പോ​​​ലീ​​​സ് ആ​​​ക്ടി​​​ൽ 118 എ ​​​എ​​​ന്ന വ​​​കു​​​പ്പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്താ​​​യി​​​രു​​​ന്നു ഭേ​​​ദ​​​ഗ​​​തി ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് അ​​​ന്നു പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഈ ​​​ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​ന്നു പി​​​ന്മാ​​​റി​​​യ​​​ത്.

Related posts

*18 വയസ്സാകാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം: ഉത്തരവിനെതിരേ ബാലാവകാശകമ്മിഷന്‍ സുപ്രീം കോടതിയില്‍.*

Aswathi Kottiyoor

അ​തി​ദ​രി​ദ്ര​രെ പൊ​തുസ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor

ക്ലീൻ കേരള ഒന്നരമാസത്തിനിടെ ശേഖരിച്ചത്‌ 1235 ടൺ പ്ലാസ്‌റ്റിക്‌

Aswathi Kottiyoor
WordPress Image Lightbox