ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രണ്ടു മണി വരെ അഭിമുഖം നടത്തുന്നു. ഒഴിവുകള്‍: അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റ,് ഇവാല്വേറ്റര്‍ (ഓട്ടോമൊബൈല്‍), റിസപ്ഷനിസ്റ്റ്/കാഷ്യര്‍, ടീം ലീഡര്‍ (പര്‍ച്ചേസ്), ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ക്യാപ്റ്റന്‍, സപ്ലയര്‍, സെക്യൂരിറ്റി, ഡെലിവറി ബോയ്. യോഗ്യത: എം ബി എ, ഓട്ടോമൊബൈലില്‍ ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പി ജി, ഡിഗ്രി, പ്ലസ്ടു, എസ് എസ് എല്‍ സി. താല്‍പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്്രേടഷന്‍ സ്ലിപ്പുമായി പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
09/11/2022