ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്‌നീഷ്യന്‍ ആര്‍ എസ് ബി വൈ/കെ എ എസ് പി പദ്ധതി പ്രകാരം ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പി എസ് സി അംഗീകൃത ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജിയാണ് ഡയാലിസിസ് ടെക്‌നീഷ്യന്റെ യോഗ്യത. ഇന്റര്‍വ്യൂ നവംബര്‍ 14ന് രാവിലെ 10 മണി.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് പ്ലസ്ടു/വി എച്ച് എസ് സി, ഡിപ്ലോമ ഇന്‍ ഫാര്‍മസി/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂ നവംബര്‍ 15ന് രാവിലെ 10 മണിക്ക്.
താല്‍പര്യമുള്ളവര്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം അതത് ദിവസം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
09/11/2022