ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനത്തിൽ വൻ ഇടിവുണ്ടായതിനെ തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ.
മെറ്റയുടെ ജീവനക്കാരിൽനിന്നു 13 ശതമാനം പേരെയാണ് ഒഴിവാക്കുക. 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആയിരത്തിലധികം ജീവനക്കാരെ മെറ്റ പിരിച്ചുവിടുന്നത്.
കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയും സമാന നടപടിയുമായി എത്തിയിരിക്കുന്നത്.